പന്തളം: ഓട്ടത്തിനിടയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഓല കമ്പനിയുടെ അടൂരിലെ ഷോറൂമിൽനിന്ന് പുതിയ സ്കൂട്ടറുമായി പന്തളത്ത് എത്തി മടങ്ങുമ്പോഴാണ് തീ പടർന്നത്. സ്കൂട്ടർ പൂർണമായി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സൂചനയുണ്ട് . ബുധനാഴ്ച ഉച്ചക്ക് 3. 30 ഓടെ എം സി റോഡിൽ കുരമ്പാല മൈനാഗപ്പള്ളി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
സ്കൂട്ടർ ഓടിച്ചിരുന്ന അടൂർ മണ്ണടി കൊണ്ടൂർ അയ്യത്ത് രാഹുൽ രഘുനാഥ് (27), ഒപ്പമുണ്ടായിരുന്ന അടൂർ മണക്കാല ചിറ്റാലിമുക്ക് കാർത്തിക ഭവനിൽ അതുൽ വിജയൻ (27) എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓട്ടത്തിനിടയിൽ സ്കൂട്ടർ ഓഫ് ആയി മിനിറ്റുകൾക്കകം തീ പടർന്നു പിടിക്കുകയായിരുന്നു. ഇരുവരും സ്കൂട്ടർ ഉപേക്ഷിച്ച ശേഷം ഓടി മാറുകയായിരുന്നു.അടൂർ നിന്നും അഗ്നി രക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.