ശബരിമല തീർഥാടനം: പന്തളത്ത്​ ഒരുക്കം പൂർണം

പ​ന്ത​ളം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ത്തും. മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​ന് ക്ഷേ​ത്രം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ശ​ബ​രി​മ​ല​യോ​ളം പ​വി​ത്ര​മാ​ണ് പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്രം.

കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ ദ​ർ​ശ​നം ഒ​ഴി​വാ​ക്കി. ശ​ബ​രി​മ​ല​യി​ൽ ക്ഷേ​ത്രം നി​ർ​മി​ച്ച പ​ന്ത​ളം രാ​ജാ​വ് അ​തേ മാ​തൃ​ക​യി​ൽ കൊ​ട്ടാ​ര​ത്തോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച​താ​ണ് പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ശാ​സ്താ​ക്ഷേ​ത്രം രാ​ജ​കു​ടും​ബ​ത്തി​െൻറ സ്വ​കാ​ര്യ ആ​രാ​ധ​ന കേ​ന്ദ്ര​മാ​യി​രു​ന്ന ക്ഷേ​ത്രം പി​ന്നീ​ട് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കൈ​മാ​റി.

എം.​സി റോ​ഡി​ൽ​നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്താ​ണ് മ​ണി​ക​ണ്ഠ​ൻ ആ​ൽ​ത്ത​റ. ഇ​വി​ടെ ആ​ൽ​മ​ര​ത്തി​ന് ചു​റ്റു​മാ​യി ചെ​റി​യ ക്ഷേ​ത്രം പ​ണി​തി​ട്ടു​ണ്ട്. അ​യ്യ​പ്പ സേ​വ​സം​ഘ​ത്തി​െൻറ ചു​മ​ത​ല​യി​ൽ മ​ണ്ഡ​ല​കാ​ല​ത്ത് ഇ​വി​ടെ ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്. പ​ര​മാ​വ​ധി സൗ​ക​ര്യം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡ്. അ​പ്പ​വും അ​ര​വ​ണ​യും ആ​വ​ശ്യ​ത്തി​ന്​ ത​യാ​റാ​ക്കും. പ​ഴ​യ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ക്യൂ ​ക്ര​മീ​ക​രി​ച്ച്​ ഇ​വ വി​ത​ര​ണം ചെ​യ്യും.

മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​നം പാ​ർ​സ​ലാ​യി ന​ൽ​കും. വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ഇ​ക്കു​റി അ​ന്ന​ദാ​ന​മി​ല്ല. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി പ​ഴ​യ തീ​ർ​ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ കി​യോ​സ്​​ക് സ്ഥാ​പി​ക്കും. സ്വ​കാ​ര്യ ബ​സ്​​സ്​​റ്റാ​ൻ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റാ​ൻ​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന യൂ​നി​റ്റു​ണ്ടാ​കും. മൂ​ന്ന്​ സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് ഇ​തി​നു​ള്ള അ​നു​മ​തി ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക് കൈ​മാ​റാ​നാ​യി ദേ​വ​സ്വം ബോ​ർ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെൻറ​ർ തു​ട​ങ്ങും. ക്ഷേ​ത്ര​ക്ക​ട​വി​ൽ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സു​ര​ക്ഷ​വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ദേ​വ​സ്വം ബോ​ർ​ഡ് നാ​ലേ​മു​ക്കാ​ൽ കോ​ടി മു​ട​ക്കി നി​ർ​മി​ച്ച ബ​ഹു​നി​ല കെ​ട്ടി​ട​വും ഉ​ദ്​​ഘാ​ട​നം കാ​ത്തു​കി​ട​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.