പന്തളം: പാമ്പിനും അതിനെ പിടിക്കുന്നവർക്കും സുരക്ഷിത ഉപകരണവുമായി ചെങ്ങന്നൂർ സ്വദേശി ശ്യാം ജോൺ പൂമല. 'പാമ്പിന്റെ രക്ഷകൻ' എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ പാമ്പിനെ കൈകൊണ്ടുതൊടാതെ പിടികൂടാമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ രാത്രിയിൽ പന്തളം എൻ.എസ്.എസ് ഗേൾസ് സ്കൂളിൽ സമീപത്തെ ഇടവഴിയിൽ അഞ്ച് അടിയോളം നീളമുള്ള മൂർഖനെ ശ്യാം ജോൺ പിടികൂടിയത് ഈ ഉപകരണം ഉപയോഗിച്ചാണ്. പാമ്പുകളുടെ വാലറ്റംവരെ ആന്തരികാവയവങ്ങൾ ഉള്ളതുകൊണ്ട് അവയുടെ ശരീരത്തിൽ പിടിക്കുന്നതുമൂലം അവയവങ്ങൾക്ക് ക്ഷതമേൽക്കാനും എല്ലുകൾ പൊട്ടിപ്പോകാനും സാധ്യതയുണ്ട്.
പാമ്പിനെ പിടിക്കാനായി സ്നേക്ക് ക്യാച്ചർ ലഭ്യമാണ്. അതിനെക്കാൾ ഫലപ്രദമാണ് പുതിയ ഉപകരണം. അറ്റത്ത് 'റ' പോലെ വളഞ്ഞിരിക്കുന്ന വടി ഉപയാഗിച്ചാണ് പാമ്പിനെ സഞ്ചിക്കുള്ളിൽ കയറ്റുന്നത്. പാമ്പിന് ഒരു സമ്മർദവും കൊടുക്കാതെ സഞ്ചിക്കുള്ളിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മൂർഖൻപാമ്പിനെ പിടികൂടി
പന്തളം: നാടുവിറപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടി. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിന് സമീപത്തെ ഇടവഴിയിൽ വ്യാഴാഴ്ച രാത്രി പത്തോടെ റോഡിന് കുറുകെ മൂർഖനെ കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
റാന്നി ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാമ്പുപിടുത്തക്കാരൻ ശ്യാം ജോൺ പൂമാല എത്തി അഞ്ചടിയോളം നീളമുള്ള ഇതിനെ സഞ്ചിയിലാക്കുകയായിരുന്നു. തിരക്കേറിയ എം.സി റോഡിൽ പാമ്പിനെ പിടിക്കുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.