പന്തളം: തെരുവുകളെല്ലാം തെരുവുനായ്കള്‍ കൈയടക്കിയതോടെ ജനം പുറത്തിറങ്ങുന്നത് ഭയപ്പാടില്‍. കുളനട, തുമ്പമൺ പഞ്ചായത്തുകളിലും പന്തളം നഗരസഭ പരിധിയിലും ശല്യം അതിരൂക്ഷമായി.
ഇറച്ചി-മത്സ്യ മാലിന്യങ്ങള്‍ തോന്നിയയിടങ്ങളില്‍ പുറന്തള്ളുന്നതാണ് ഇത്രമാത്രം വര്‍ധിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. കോഴിക്കടകളില്നിന്നാണ് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത്.
ചിലര്‍ നിയമാനുസൃതം മാലിന്യം സംസ്കരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും റോഡുകളിലും തോടുകളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍പോലും അനക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈക്ക് യാത്രക്കാർ നായ് ശല്യത്തിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. ബൈക്കിനു പിന്നാലെ ഓടിയും കുറുകെചാടിയും അപകടം വരുത്താറുണ്ട്.
അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍ തെരുവുനായ് പെരുകിയതോടെ ഭീഷണിയിലാണ്.
പന്തളം പ്രൈവറ്റ് ബസ്സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്‍ഡിലും ടൗണിലും ഉള്‍പ്പെടെ ശല്യം രൂക്ഷമാണ്. ബുധനാഴ്ച രാവിലെ അക്രമം കാട്ടിയ രണ്ടു നായ്ക്കളിൽ ഒരെണ്ണത്തെ ചത്ത നിലയിൽ കണ്ടതോടെ ജനം ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.