പന്തളം: പന്തളത്തും പരിസരത്തും മോഷണശ്രമം വർധിക്കുന്നു. രാത്രി ഇടവിട്ടുപെയ്യുന്ന മഴ മോഷ്ടാക്കൾക്ക് സഹായകരമാകുന്നു.
കഴിഞ്ഞദിവസം പന്തളം കുളനട പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെയും ക്രിസ്ത്യൻ പള്ളികളുടെയും വഞ്ചികൾ കുത്തിത്തുറക്കാൻ ശ്രമംനടന്നു.
ബുധനാഴ്ച രാവിലെ കുളനട മുതൽ മാന്തുക വരെയുള്ള ഭാഗത്ത് എം.സി റോഡരികിലെ പള്ളിയുടെയും അമ്പലത്തിെൻറയും വഞ്ചികളുടെ താഴ് പൊളിക്കാനുള്ള ശ്രമമാണ് നടന്നത്.
കൂടാതെ കുരമ്പാല മേഖലയിൽ ചില വീടുകൾ കേന്ദ്രീകരിച്ചും മോഷണശ്രമമുണ്ട്. പ്രദേശവാസികളും വീട്ടുടമസ്ഥരും പുറത്തിറങ്ങിയതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. രാത്രിയിലെ പൊലീസ് പടോളിങ് ശക്തമല്ലെന്ന ആക്ഷേപമുണ്ട്. കോവിഡ് നിയന്ത്രണം ആരംഭിച്ചതോടെ പന്തളത്ത് പൊലീസ് രാത്രി പരിശോധനയും ഒഴിവാക്കിയതും മോഷ്ടാക്കൾക്ക് ഗുണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.