കൊച്ചി: പത്തനംതിട്ട ജില്ല നിർമിതി കേന്ദ്രത്തിന് പാലം നിർമിക്കാൻ മതിയായ യോഗ്യതയില്ലെന്ന് ധനകാര്യ പരിശോധന വിഭാഗത്തിെൻറ റിപ്പോർട്ട്. റിവർ മാനേജ്മെൻറ് ഫണ്ട് ചെലവഴിച്ചതിൽ തട്ടിപ്പ് നടത്തിയത് നിർമിതി കേന്ദ്രമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിർമിതി കേന്ദ്രത്തിലെ കൺസൾട്ടൻറായി നിയമിച്ച തോമസ് മാത്യുവിന് അതോറിറ്റി എൻജിനീയർ എന്ന് പേരുകൂടി നൽകി 2.5 ശതമാനം തുക നൽകാൻ നിർമിതികേന്ദ്രം പ്രോജക്ട് മാനേജർ തീരുമാനിച്ചത് ക്രമപ്രകാരമെല്ലന്നും റിേപ്പാർട്ട് വ്യക്തമാക്കുന്നു.
നിർമാണ കരാർ പ്രകാരം നിയമിക്കേണ്ട എൻജിനീയറെ നിയമിച്ചിരുന്നില്ല. അതോറിറ്റിക്കു വേണ്ടി പ്രവർത്തനങ്ങളുടെ സൂപ്പർവിഷൻ, പരിശോധന, റിപ്പോർട്ട് തയാറാക്കൽ, മെഷർമെൻറ് എടുക്കൽ തുടങ്ങിയ സുപ്രധാന ചുമതല കരാർ പ്രകാരം നിർവഹിക്കേണ്ടത് അതോറിറ്റി എൻജിനീയറാണ്. എന്നാൽ, അതോറിറ്റി എൻജിനീയർ തസ്തികയിൽ ക്രമപ്രകാരം ആരെയും നിയമിച്ചിട്ടില്ലെന്ന് പ്രോജക്ട് ഓഫിസർ രേഖാമൂലം അറിയിച്ചു. എൻജിനീയറെ െവക്കാതെ സൂപ്പർവിഷൻ റിപ്പോർട്ടിങ്, ബിൽ തയാറാക്കൽ തുടങ്ങിയ പ്രവൃത്തികൾ നിർവഹിച്ചതും നിർമിതി കേന്ദ്ര മാണ്. അതോറിറ്റി എൻജിനീയർ എന്ന നിലയിൽ േപ്രാജക്ട് സൂപ്പർവിഷൻ നടത്താനും യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കാനും തോമസ് മാത്യുവിനെ നിർമിതികേന്ദ്രം നിയോഗിച്ചിരുന്നു. 2017ൽ ആഗസ്റ്റിൽ നടന്ന നിർമിതി കേന്ദ്രത്തിലെ ഗവേണിങ് ബോഡി യോഗത്തിലെ മിനിറ്റ്സിൽ അതോറിറ്റി എൻജിനീയർ ആയാണ് തോമസ് മാത്യുവിെൻറ പേരുള്ളത്. ചുരുക്കത്തിൽ കൺസൾട്ടൻറായി നിയമിച്ച ആളെ ഒരു ഉടമ്പടിയും ഉണ്ടാക്കാതെ അതോറിറ്റി എൻജിനീയറായി നിയമിച്ച പ്രോജക്ട് മാനേജറുടെ നടപടി ക്രമരഹിതമാണ്. അത് നിർമിതി കേന്ദ്രത്തിെൻറ ഭാഗത്തുനിന്നുണ്ടായ വൻവീഴ്ചയാണ്.
അതോറിറ്റി എൻജിനീയറുടെ നിയമനം നിലനിൽക്കുന്നതല്ല. അദ്ദേഹത്തിന് 2.5 ശതമാനം തുകക്ക് അർഹതയില്ല. കൺസൾട്ടൻറിെൻറ വേതനം മാത്രമാണ് നൽകേണ്ടത്. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് സാങ്കേതിക അനുമതി നൽകിയ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2016 ൽ തുടങ്ങിയ അഞ്ച് പാലത്തിെൻറ നിർമാണം പൂർത്തിയാക്കിയിട്ടില്ല. സർക്കാറിെൻറ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ പാലം നിർമാണം പൂർത്തിയാക്കാൻ കഴിയൂ. അതിനാൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.