പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ തകരാറായ ലിഫ്റ്റുകൾ നന്നാക്കാനുള്ള പാർട്സുകൾ കിട്ടാനില്ല. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം തുടങ്ങിയ അറ്റകുറ്റപ്പണി നിർത്തിവച്ചു. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ലിഫ്റ്റിന്റെ പാർട്സുകൾ കമ്പനിയുടെ എറണാകുളത്തെ സ്റ്റോറിൽ നിന്ന് ലഭിച്ചില്ല, തുടർന്ന് ഹൈദരാബാദിലെ സ്റ്റോറിൽ നിന്ന് വെള്ളിയാഴ്ച കൊറിയർ അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്സുകൾ ലഭിച്ചാൽ ഒരാഴ്ചക്കകം ലിഫ്റ്റ് പ്രവർത്തന സജ്ജമാക്കാൻ കഴിയും. അല്ലെങ്കിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കേണ്ടി വരും.
ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്കായി ജനറൽ ആശുപത്രി അധികൃതർ നാല് ലക്ഷം രൂപ കമ്പനിക്ക് മുൻകൂറായി അടച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രോഗി ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വാതിൽ പൊളിക്കേണ്ടി വന്നിരുന്നു. ഇത് നന്നാക്കാനുള്ള തുക വാർഷിക അറ്റകുറ്റപ്പണിയുടെ ഫണ്ടിൽ ഉൾപ്പെടുത്താനാവില്ലെന്ന് കമ്പനി, ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു. ലിഫ്റ്റ് നന്നാക്കാനുള്ള തുക കമ്പനിക്ക് അടക്കണം. ഇതിനുളള എസ്റ്റിമേറ്റ് കമ്പനി നൽകും. പാർട്സുകൾ ലഭിച്ചാൽ അതിന്റെ വിലയും തൊഴിലാളികൾക്കുള്ള വേതനവും കണക്കാക്കിയുള്ള തുക ആശുപത്രി അധികൃതർ അടക്കേണ്ടിവരും.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.