മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള പോളിങ് ശതമാനം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം കൂട്ടലും കിഴിക്കലുമായി മുന്നോട്ടു പോവുകയാണ് മൂന്നു പ്രധാന മുന്നണികളും. വോട്ടർമാരുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ സ്ഥനാാർത്ഥികളും ഞെട്ടലിലാണ്. യു.ഡി.എഫും എല്‍.ഡി.എഫും ശക്തമായ വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. നേരിയ ഭൂരിപക്ഷമാണ് ഇരുവരും കണക്കാക്കുന്നത്. വിജയ പ്രതീക്ഷയൽ എന്‍.ഡി.എയും പിന്നിലല്ല.
കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും പത്തനംതിട്ട മണ്ഡലം വിവാദങ്ങൾ ഇളകി മറിയുന്നതിനിടെ ദേശീയ ശ്രദ്ധയിലേക്കുംഎത്തിയിരുന്നു. 2014ൽ ആറന്മുള വിമാനത്താവളവും 2019ൽ ശബരിമല യുവതി പ്രവേശന പ്രക്ഷോഭം ഇളകി മറിഞ്ഞു. ശബരിമല പ്രക്ഷോഭത്തിലുടെ ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് മണ്ഡലം വഴിനടന്നത്. ഇക്കുറി മൂന്നു മുന്നണികള്‍ക്കും വ്യക്തമായിട്ടൊരു പ്രചാരണ വിഷയം മുന്നോട്ട് വയ്ക്കുന്നതിൽ ദാരിദ്ര്യം അനുഭവപ്പെട്ടിരുന്നു. എല്‍.ഡി.എഫും എന്‍.ഡി.എയും ആന്റോ ആന്റണിയുടെ 15 വര്‍ഷത്തെ വികസന മുരടിപ്പാണ് പ്രചാരണ വിഷയമാക്കിയത്. യു.ഡി.എഫ് ആകട്ടെ കേന്ദ്ര-കേരളസര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരേ രംഗത്തു വന്നു. ചെയ്യാതെ പോയ വോട്ടുകള്‍ എന്‍.ഡി.എയുടെയും യു.ഡി.എഫിന്റെയുമാണെന്നാണ് വിലയിരുത്തപ്പെടുന്നു. എന്നാൽ പൗരത്വനിയമ ദേഭഗതിയും മണിപ്പുർ വംശഹത്യയും സൃഷ്ടിച്ച അലയൊലികളിൽ കേവല മുൻതൂക്കം യു.ഡി.എഫിന് കാണുന്നുണ്ട്. ഇതിനിടെ അനില്‍ കെ. ആന്റണിയുടെയും ആന്റോ ആന്റണിയുടെയും പേരിലുണ്ടായ സാമ്യം വോട്ടുകള്‍ മാറാനും ഇടയാക്കി.
യു.ഡി.എഫിന്റെ പ്രവര്‍ത്തനം വളരെ പരിതാപകരമായിരുന്നു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. ഒരു വട്ടം പോലും ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ബൂത്തിലിരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഉണ്ടായത്. നേതാക്കള്‍ കൂട്ടയിടി നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ ഇല്ലാതെ പോയതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് കാരണമായത്. സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ തുടങ്ങിയ ന്യൂനപക്ഷ മേഖലകളിലെ വോട്ടുകളും കത്തോലിക്കാ സമുദായ വിശ്വസിയായ ആന്റോയിലേക്ക് എത്തിയെന്നാണ് സൂചനകൾ. കഴിഞ്ഞ തവണ ആന്റോയുടെ വിജയത്തില്‍ ഈ വോട്ടുകള്‍ നിര്‍ണായകമായിരുന്നു. കത്തോലിക്കാ സമുദായത്തിന് പുറമെ മണ്ഡലത്തിലെ നിർണ്ണായക വോട്ടുള്ള ഒാർത്തഡോക്സ്, മാർത്തോമാ സഭാ വ ിഭാഗത്തിലും അനിൽ ആൻറണിയുടെ വരവോടെ എൻ.ഡി.എയിലെ വിമത വിഭാഗത്തിലും ആേൻാറ ആന്റണിയുടെ പ്രതീക്ഷയുണ്ട്. തോമസ് ഐസക്കിനെതിരൊയ സി.പി.എമ്മിതന്റെ പ്രാദേശിക എതിർപ്പും കേന്ദ്ര - കേരള സർക്കാരുകൾക്കെതിരായ വികാരവും അനുകൂലഘടകങ്ങളായി യു.ഡി.എഫ് കണക്കാക്കുന്നു.
അടിത്തട്ടില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയത് എല്‍.ഡി.എഫ് മാത്രമാണ്. എല്ലാ ബൂത്തുകളിലും അവര്‍ സജീവമായിരുന്നു. തങ്ങള്‍ക്ക് വേണ്ട വോട്ടുകള്‍ എല്ലാം തന്നെ ചെയ്യിപ്പിക്കാനും കഴിഞ്ഞു. വളരെ കൃത്യമായിട്ടാണ് അവര്‍ ഓരോ ഘട്ടവും മുന്നോട്ടു പോയത്. ചുരുങ്ങിയത് മൂന്നു തവണ മുഴുവന്‍ വീടുകളും പ്രവര്‍ത്തകര്‍ കയറിയിറങ്ങി. ഒരു ബൂത്തില്‍ 250 വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അഞ്ചു പേരെ വീതം ചുമതലപ്പെടുത്തി. ഒരാള്‍ 50 വോട്ടര്‍മാരെ വീതം നിര്‍ബന്ധമായും ബൂത്തിലെത്തിക്കേണ്ടിയിരുന്നു. ഇത് കൃത്യമായി നടപ്പാക്കി. ചില മേഖലകളില്‍ എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനം പിന്നാക്കം പോയെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടര്‍മാരെ അവര്‍ ബൂത്തിലെത്തിച്ചു. ഈ വോട്ടുകള്‍ മുഴുവന്‍ പാര്‍ട്ടിക്ക് ലഭിച്ചാല്‍ ഐസക്കിന്റെ വിജയം സുനിശ്ചിതമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ടാം പിണറായി സര്‍ക്കാരിനും ഐസക്കിനുമെതിരായി ചിലര്‍ക്കെങ്കിലും നിലപാടുകള്‍ ഉണ്ട്. ഇവര്‍ ഐസക്കിന് വോട്ട് ചെയ്തിട്ടില്ലെങ്കില്‍ വിജയം കൈവിടും. സഭാ നേതൃതങ്ങളെ സ്വാധീനിക്കാൻ നടത്തിയ ശ്രമങ്ങളും ഏശിയിട്ടുേണ്ടാ എന്ന് സംശയമുണ്ട്.
ശതമാനം വോട്ടാണ് കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് നേടിയത്. ഇത്തവണത്തെ കുറഞ്ഞ പോളിങ് ശതമാനം എന്‍.ഡി.എയ്ക്കും തിരിച്ചടിയാകും. ക്രൈസ്തവ വോട്ടുകള്‍ ഭിന്നിഭിച്ച് ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളും ഒപ്പംനിർത്തി മണ്ഡലംപിടിച്ചെടുക്കാനാണ് അനില്‍ കെ. ആന്റണിയെ സ്ഥാനാർത്ഥിയായി എൻ.ഡി.പ അവതരിപ്പിച്ചത്. ശബരിമല പ്രക്ഷേഭാ കാലത്ത് യു.ഡി.എഫ്, എല്‍.ഡി.എഫ് പാളയത്തില്‍ നിന്ന് കഴിഞ്ഞ തവണ കെ. സുരേന്ദ്രന് ലഭിച്ച വോട്ടുകള്‍ ഒന്നുകില്‍ തിരികെ പോവുകയോ ചെയ്യപ്പെടാതെ പോവുകയോ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എ മൂന്നാം സ്ഥാനത്തേക്ക് തന്നെ പോകാനാണ് സാധ്യത. ശക്തമായ അടിയൊഴുക്ക് ഉണ്ടെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് അനില്‍ കെ. ആന്റണിയുടെ പ്രതീക്ഷ.
കോണ്‍ഗ്രസിലെ അസംതൃപ്തര്‍ തിരുവല്ല മണ്ഡലത്തില്‍ വ്യാപകമായി വോട്ട് മറിച്ചതായി പറയുന്നുണ്ട്. മല്ലപ്പള്ളി, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം, കവിയൂര്‍ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും ഐസക്കിന് വേണ്ടി കോണ്‍ഗ്രസ് വോട്ടുകള്‍ ധാരാളമായി മറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഡോ. സജി ചാക്കോ, മുന്‍ കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സജീവ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ വലിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായി മറിച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ വലിയൊരു വിഭാഗത്തിന് പി.ജെ.കൂര്യനോടും ആന്റോ ആന്റണിയോടുമുള്ള എതിര്‍പ്പും തിരിച്ചടിച്ചിട്ടുണ്ട്. ഒന്നര പതിറ്റാണ്ടായി ആേൻാക്ക് കിട്ടിക്കൊണ്ടിരുന്ന പെന്തക്കോ്സ് വിഭാഗങ്ങളിലെ വോട്ടിൽ നേരിയ തോതിൽ ഭിന്നിപ്പുണ്ടാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
ന്യൂനപക്ഷ വോട്ടുകൾ നിർണ്ണയാകമായ മണ്ഡലത്തിൽ അവരുടെ വോട്ടുകൾ പെട്ടിയിലാക്കാനാണ്യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ അശ്രാന്ത പരിശ്രമം നടത്തിയത്. പൗരത്വനിയമ ദേഭഗതിയും മണിപ്പുർ വംശഹത്യയും വടക്കേ ഇന്ത്യയി്യ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് ക്രിസ്ത്യൻ- പെന്തക്കോസ്ത് വിശ്വസികൾക്കും ആരാധനലയങ്ങൾക്കും എതിരായ അക്രമങ്ങളും വോട്ടിൽ പ്രതിഫലിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതിങ്ങി താമസിക്കുന്ന മേഖലളകിൽ ശക്തമായ വോട്ടിങ് രാവിലെ മുതൽ പ്രകടമായിരുന്നു. ക്രിസ്ത്യൻ വിഭാഗത്തന് നിരവധി ഉൾപ്പിരിവുകളുള്ള മണ്ഡലതിൽ നരേ;രന്ദമോദി സർക്കാരിനെതിരെ ശക്തമായ വികാരം ഇൻഡ്യാ മുന്നണിക്ക് അനുകൂലമായാൽ യു.ഡി.എഫിനാകും ഗുണം ചെയ്യുക. വിദ്വേശത്തിനെതിരെയും രാജ്യത്തിന്റെ സമാധാനവും ഓർമ്മപ്പിച്ച് സഭ പിതാക്കളുടെ പ്രസ്താവനകളും കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇൗരാറ്റുപേട്ട, പത്തനംതിട്ട നഗരസഭകളിൽ ഭരണ പങ്കാളിത്തമുള്ള എസ്.ഡി.പി.ഐയുടെ വോട്ടുകളും യു.ഡി.എഫിലേക്ക് എത്തിയിരിക്കുന്നത്. ഭൂരിപക്ഷം പെന്തേുക്കാസ്ത്വിശ്വ്രാസികളും യു.ഡി.എഫ് അനുകൂല സമീപമനമാണ് സ്വീകരിച്ചത്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫ് മണ്ഡലം പിടിച്ചെടുക്കും. പത്തനംതിട്ട മണ്ഡല പരിധിയില്‍ പൂഞ്ഞാര്‍ ഒഴികെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലെത്തുമെന്നാണ് ഐസക്കിന്റെ വാദം. പൂഞ്ഞാറില്‍ ജോര്‍ജിന്റെ കുറെയധികം വോട്ടുകള്‍ യുഡിഎഫിനു ലഭിക്കാനിടയുള്ളതുകൊണ്ടാണ് എല്‍ഡിഎഫ് പിന്നിലാകുമോയെന്ന സംശയമുള്ളത്. എല്‍ഡിഎഫ് വോട്ടുകള്‍ ക ത്യമായി ബൂത്തുകളിലെത്തിയിട്ടു്ടെന്ന് ഐസക് അവകാശപ്പെട്ടു. പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ച യു.ഡി.എഫിന് ആശങ്ക സമ്മാനിക്കുന്നുണ്ട് എങ്കിലും ആകമാന അനുകൂല സാഹചര്യത്തിൽ നേരിയ ഭൂരിപക്ഷത്തിൽ ആന്റോയ്ക്ക് തുടർച്ചയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.