പത്തനംതിട്ട: നഗരസഭയുടെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാതകളുടെ കൈവരികളിലും ചെടികൾ പിടിപ്പിക്കുന്ന തൂണുകളിലും കൂടുകളിലും പെയിന്റിങ് പൂർത്തിയായി. ചുട്ടിപ്പാറ സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിലെ എൻ.എസ്.എസ് വോളൻറിയർമാരാണ് തൂണുകളിൽ പെയിന്റ് ചെയ്തത്. നഗരസഭ കാര്യാലയത്തിനു മുൻവശത്തും ടി. കെ റോഡിന്റെ ഭാഗങ്ങളിലുമാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്.
ടി. കെ റോഡിൽ സെൻട്രൽ ജങ്ഷൻ മുതൽ ജനറൽ ആശുപത്രി ജങ്ഷൻവരെയും നഗരസഭ കാര്യാലയത്തിന് മുന്നിലെ റോഡിലും കൂടുസ്ഥാപിച്ചു. കടകൾക്കു മുന്നിലുള്ള ചെടികൾ പരിപാലിക്കുന്ന ചുമതല കടയുടമകൾക്കും സ്ഥാപനങ്ങൾക്കുമാണ്. മറ്റുള്ളവ നഗരസഭയും പരിപാലിക്കും. അഞ്ച് ലക്ഷം രൂപ ചെലവിലാണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നത്.
പുതുവത്സരത്തിൽ മാതൃക നഗരമായി പ്രഖ്യാപനം നടത്താനാണ് നഗരസഭയുടെ തീരുമാനം. നടപ്പാതകളിൽ കച്ചവടം ചെയ്യുന്നവർക്ക് നഗരസഭ പ്രത്യേക സ്ഥലം കണ്ടെത്തി നൽകും. പുതിയ പാർക്കിങ് സ്ഥലവും കണ്ടെത്തും. പദ്ധതിയുടെ മേൽനോട്ടത്തിനായി ഓട്ടോറിക്ഷ തൊഴിലാളികളുടെയും വഴിയോര കച്ചവടക്കാരുടെയും സഹായം തേടാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.