പോപുലര്‍ ഫിനാന്‍സ്​ നിക്ഷേപ തട്ടിപ്പ്​:​ അന്വേഷണ സംഘം വിപുലീകരിച്ചു ​

പ​ത്ത​നം​തി​ട്ട: പോ​പു​ല​ര്‍ ഫി​നാ​ന്‍സി​ലെ നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന്​ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. അ​ടൂ​ര്‍ ഡി​വൈ.​എ​സ്.​പി ആ​ര്‍. ബി​നു​വി​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഏ​നാ​ത്ത് എ​സ്.​െ​എ ജ​യ​കു​മാ​ര്‍, കോ​ന്നി എ​സ്.​െ​എ രാ​ജേ​ഷ്, പ​ത്ത​നം​തി​ട്ട എ​സ്.​െ​എ ന്യൂ​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ക.

കോ​ന്നി വ​ക​യാ​ർ ആ​സ്ഥാ​ന​മാ​യ പോ​പു​ല​ർ ഫി​നാ​ൻ​സി​​ന്​ സം​സ്ഥാ​ന​മെ​ങ്ങും ശാ​ഖ​ക​ളു​ണ്ട്. 500 കോ​ടി​ക്ക്​ മേ​ൽ ത​ട്ടി​പ്പ്​ ന​ട​ന്ന​താ​യാ​ണ്​ സൂ​ച​ന. ദി​നം​പ്ര​തി നി​ര​വ​ധി നി​ക്ഷേ​പ​ക​രാ​ണ്​ പ​രാ​തി​യു​മാ​യി കോ​ന്നി​യി​ലെ​യും മ​റ്റും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ന്ന​ത്.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി​ക​ളെ​ല്ലാം കേ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​ന്വേ​ഷി​ക്കാ​ന്‍ പൊ​ലീ​സി​നു നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ്ര​തി​ക​ള്‍ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ക്ഷേ​പ​ക​ര്‍ സി​വി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്വ​ന്ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന്​ പൊ​ലീ​സ്​ മേ​ധാ​വി കെ.​ജി. സൈ​മ​ൺ പ​റ​ഞ്ഞു. 

Tags:    
News Summary - Popular Finance investment theft: Investigation Team Number increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.