റാന്നി: അത്തിക്കയം-കടുമീൻചിറ റോഡിൽ തോടിന് കുറുകെയുള്ള കൊച്ചുപാലത്തിന്റെ സംരക്ഷണഭിത്തി തകർന്നു. പാലം എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
അത്തിക്കയം ടൗണിൽനിന്ന് നാറാണംമൂഴി സഹകരണ ബാങ്ക്, സ്വകാര്യ ആശുപത്രി, രണ്ടു പ്രധാന സ്കൂളുകൾ, കടുമീൻചിറ ശിവക്ഷേത്രം. എസ്.എൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലെ പാലത്തിനാണ് ഈ ദുരവസ്ഥ. കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണി നടന്നുകൊണ്ടിരുന്ന അത്തിക്കയം-കടുമീൻചിറ റോഡിലെ 1.8 കിലോമീറ്ററിൽ പാലത്തിന്റെ ജോലികൾ മാത്രം ബാക്കിയായിരുന്നു.
100 മീറ്റർ സമീപന റോഡും പാലവും പൊളിച്ചു പണിയുന്ന ജോലികൾ കരാറുകാരുടെ അലംഭാവംമൂലം നീളുകയായിരുന്നു. പാതയുടെ ബാക്കി ഭാഗങ്ങളുടെ കോൺക്രീറ്റിങ് കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായതാണ്. ടൗണിനെ കടുമീൻചിറ കിഴക്കേഭാഗം, തോണിക്കടവ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ഈ മഴക്കാലത്ത് ബലക്ഷയം സംഭവിച്ചാൽ ഇവിടെ താമസിക്കുന്ന നൂറുകണക്കിന് ആളുകൾ കിലോമീറ്ററുകളോളം സഞ്ചരിച്ചുവേണം വീടുകളിൽ എത്താൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.