റാന്നി: പെരുനാട് കൂനംകരയിൽ റബർ തോട്ടത്തിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര വർഷമായി വെട്ടാതെ കിടന്ന റബർ തോട്ടമായതിനാൽ ആരും അങ്ങോട്ട് പോകാറുണ്ടായിരുന്നില്ല. വ്യാഴാഴ്ച വൈകീട്ട് മരം മുറിക്കാൻ എത്തിയവരാണ് തലയോട്ടിയുടെ ഭാഗം കണ്ടത്.
വെള്ളിയാഴ്ച രാവിലെ മറ്റ് ശരീരഭാഗങ്ങളുംകൂടി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇവർ പൊലീസിൽ അറിയിച്ചത്. പെരുനാട് പൊലീസ് നടത്തിയ പരിശോധനയിൽ പലയിടങ്ങളിൽ നിന്നായി അസ്ഥികൾ ലഭിച്ചു. ഇവ എങ്ങനെ ഇവിടെയെത്തി എന്നത് പൊലീസ് വിശദമായി പരിശോധിച്ചുവരുന്നു. പ്രദേശം ജനവാസ മേഖലയല്ല. പുരയിടത്തിൽതന്നെ ഷർട്ടും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് മെംബറിൽനിന്നും മറ്റ് ആളുകളിൽനിന്നും പൊലീസ് മൊഴിയെടുത്തി. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ അസ്ഥികൂടങ്ങൾ സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.