പോ​സ്റ്റ​ൽ കേ​ര​ള സ​ർ​ക്കി​ൾ എ​ക്സ​ല​ന്‍റ്​ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ര​ങ്ങാ​നം

ക​ണ​മു​ക്ക് ഗ്രാ​മം ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​ഹാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം

വി.​കെ. സു​രേ​ഷി​ന്​ കൈ​മാ​റു​ന്നു (ഫ​യ​ൽ ചി​​ത്രം)

തപാൽ വകുപ്പിന് നിരവധി നേട്ടങ്ങൾ സമ്മാനിച്ച്​ സുരേഷ് യാത്രയായി

റാ​ന്നി: നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ക​ണ​മു​ക്ക് എ​ന്ന പോ​സ്റ്റ് ഓ​ഫി​സി​നെ ദേ​ശീ​യ​ത​ല​ത്തി​ല്‍ വ​രെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ പ്രി​യ പോ​സ്റ്റു​മാ​ന്‍റെ വി​യോ​ഗം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി. നാ​ര​ങ്ങാ​നം നോ​ർ​ത്ത്​ ക​ണ​മു​ക്ക്​ പോ​സ്​​റ്റ്​ ഓ​ഫി​സ്​ പോ​സ്റ്റ്​ മാ​ൻ റാ​ന്നി തോ​ട്ട​മ​ൺ വാ​ളി​ക്ക​ൽ വി.​കെ. സു​രേ​ഷി​ന്‍റെ (സു​രേ​ഷ്​ റാ​ന്നി -60) മ​ര​ണം ഇ​പ്പോ​ഴും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ണ​മു​ക്ക്​ ​​ഗ്രാ​മ​ത്തി​നാ​യി​ട്ടി​ല്ല. ഓ​രോ വീ​ട്ടി​ലും കു​ടും​ബാം​ഗ​ത്തെ​പോ​ലെ അ​ദ്ദേ​ഹം നാ​ടു​മാ​യി ഇ​ഴു​കി ചേ​ർ​ന്നി​രു​ന്നു.

27 ന് ​രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് ഹൃ​ദ്രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന്​ സു​രേ​ഷ്​ അ​ന്ത​രി​ച്ച​ത്. ത​പാ​ല്‍ വ​കു​പ്പി​ലെ ജോ​ലി​ത്തി​ര​ക്കും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​വും ഒ​ന്നി​ച്ച് കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട എ​ഴു​ത്തി​ന്റെ വ​ഴി​യി​ല്‍നി​ന്ന് അ​ദ്ദേ​ഹം പി​ന്മാ​റി. അ​ത് ത​പാ​ല്‍ വ​കു​പ്പി​ന്​ നേ​ട്ട​മാ​വു​ക​യും​ ചെ​യ്തു. ത​പാ​ൽ വ​കു​പ്പി​ന്‍റെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ്​ അ​ദ്ദേ​ഹം ക​ണ​മു​ക്ക് പോ​സ്റ്റ് ഓ​ഫി​സി​ലേ​ക്ക്​ എ​ത്തി​ച്ച​ത്. നാ​ര​ങ്ങാ​നം പോ​സ്റ്റ്​ ഓ​ഫി​സ് മു​റി​യി​ൽ മൂ​ന്നു ഷെ​ൽ​ഫു​ക​ളി​ൽ വെ​ക്കാ​വു​ന്ന​തി​ല​ധി​കം ട്രോ​ഫി​ക​ളും മൊ​മെ​ന്‍റോ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മു​ണ്ട്. ഇ​തി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും ത​പാ​ൽ വ​കു​പ്പി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് സു​രേ​ഷി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ളാ​ണ്. ഇ​ന്ത്യാ പോ​സ്റ്റ് പേ​യ്മെ​ന്‍റ്​​സ്​ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം മി​ക​വാ​ർ​ന്ന വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ സു​ര​ക്ഷാ ക​വ​ച് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു കേ​ര​ള സ​ർ​ക്കി​ൾ ത​ല​ത്തി​ൽ ന​ട​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച് ബാ​ഹു​ബ​ലി അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കി.

ജ​ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി സേ​വ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ര​ങ്ങാ​നം നോ​ർ​ത്ത് പോ​സ്റ്റ്​ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം മാ​റ്റി​മ​റി​ച്ചു. പാ​ൻ​കാ​ർ​ഡി​ല്ലാ​ത്ത നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഇ -​പാ​ൻ എ​ടു​ത്തു ന​ൽ​കു​ന്ന​തും ആ​ധാ​ർ പി.​വി.​സി കാ​ർ​ഡു ന​ൽ​കു​ന്ന​തും പ​ര​മാ​വ​ധി ക​ർ​ഷ​ക​രെ പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തു​മെ​ല്ലാം അ​തി​ൽ പെ​ടു​ന്നു. ത​പാ​ൽ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​ഷു​ക്കൈ​നീ​ട്ടം പ​ദ്ധ​തി, ഗ​ബ​രി​മ​ല പ്ര​സാ​ദ വി​ത​ര​ണം, ഗം​ഗാ​ജ​ല​വി​ത​ര​ണം, വ​യ​നാ​ട് പു​ന​ർ​ജ​നി​യി​ലെ ക​ർ​ക്ക​ട​ക വാ​വു​ബ​ലി ത​ർ​പ്പ​ണം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഈ ​ത​പാ​ൽ ഓ​ഫി​സി​ന്‍റെ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.

നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ക​ണ​മു​ക്കി​ൽ പാ​റ പു​റ​മ്പോ​ക്കു ഭൂ​മി​യി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു സ്ഥാ​പി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫി​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ കു​ടി​വെ​ള്ളം അ​ട​ക്കം ക്ര​മീ​ക​രി​ച്ചു. അ​ഞ്ച്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​വി​ടെ ആ​ധാ​ർ എ​ടു​ത്തു ന​ൽ​കു​ന്നു. വി​വി​ധ സ​ബ്ഡി​വി​ഷ​ന​ക​ളി​ൽ എ​ത്തി ജീ​വ​ന​ക്കാ​ർ​ക്ക് പോ​സ്റ്റ​ൽ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ത്തു. വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ട് പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു റാ​ന്നി സ്വ​ദേ​ശി​യാ​യ സു​രേ​ഷ്. ഇ​തി​നി​ട​യി​ല്‍ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗം ഉ​ണ്ടാ​യ​പ്പോ​ഴും ആ​ശു​പ​ത്രി വി​ട്ടാ​ല്‍ ഉ​ട​ന്‍ ഓ​ഫി​സി​ലെ​ത്തു​ക ആ​യി​രു​ന്നു രീ​തി.

Tags:    
News Summary - Suresh-Passed-Away-Achievements-Postal-Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.