റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ആദ്യഘട്ടം ടാറിങ് കഴിഞ്ഞെങ്കിലും വൈദ്യുതി തൂണുകൾ റോഡിൽ തന്നെ. തൂണുകൾ മാറ്റി സ്ഥാപിക്കാതെയാണ് റോഡ് പണി നടത്തിയത്. പ്ലാച്ചേരി ഭാഗത്താണ് റോഡിൽ പോസ്റ്റ് നിൽക്കുന്നത്.
പോസ്റ്റ് മാറ്റാൻ വീണ്ടും റോഡ് വെട്ടിപ്പൊളിക്കേണ്ട അവസ്ഥയാണ്. കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമിക്കുന്ന സംസ്ഥാന പാതയുടെ തുടക്കത്തിലേയുള്ള ഗതികേടിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇപ്പോൾ വൈദ്യുതി തൂൺ നിൽക്കുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. അപകടാവസ്ഥയിൽ നിർമിച്ചിരിക്കുന്ന ഓടകളും സ്ലാബുകളും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ റാന്നി പ്ലാച്ചേരിയിൽ സംസ്ഥാന പാതയോടു ചേർന്ന് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. ജോമോൻ ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഉത്തമൻ, ഷേർളി ജോർജ്. സാംജി ഇടമുറി, അൻസൻ തോമസ്, ഉഷ, അനഘ, എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.