അ​ഭി​ഷേ​ക്

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് 17കാരിയെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ

പ​ത്ത​നം​തി​ട്ട: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ച് അ​ടു​പ്പ​ത്തി​ലാ​യി പ​തി​നേ​ഴു​കാ​രി​യെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ 18 കാ​ര​ൻ അ​റ​സ്​​റ്റി​ൽ. ക​വി​യൂ​ർ മ​ത്തി​മ​ല കോ​ള​നി​ക്ക് സ​മീ​പം മ​ത്തി​മ​ല നി​ര​വു​കാ​ലാ​യി​ൽ വീ​ട്ടി​ൽ എം.​എ​സ്. അ​ഭി​ഷേ​ക് (18) നെ ​ആ​ണ്​ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ ര​ണ്ട് മു​ത​ൽ 21 വ​രെ​ കാ​ല​യ​ള​വി​ലാ​യി​രു​ന്നു കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക്​ നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. കൊ​ല്ലം ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തെ​തു​ട​ർ​ന്ന് തി​രു​വ​ല്ല സ്റ്റേ​ഷ​ൻ എ​സ്.​സി.​പി.​ഒ കെ. ​ജ​യ കു​ട്ടി​യെ പാ​ർ​പ്പി​ച്ച ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. സു​നി​ൽ കൃ​ഷ്ണ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ മ​ത്തി​മ​ല​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.