പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെയും പത്തനംതിട്ട ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണത്തിെൻറ വില നിശ്ചയിച്ച് കലക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഭക്ഷണ സാധനങ്ങളുടെ ഇനവിവരം -ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം, പമ്പ -നിലയ്ക്കല്‍, പത്തനംതിട്ട ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെ വില എന്ന ക്രമത്തില്‍: ചായ- 150 എം.എല്‍, 11, 10, 10. കാപ്പി- 150 എം.എല്‍, 11, 10, 10. കടുംകാപ്പി, കട്ടൻചായ- 150 എം.എല്‍, 9, 8, 8. ചായ, കാപ്പി (മധുരമില്ലാത്തത്) - 150 എം.എല്‍, 9, 8, 8. ഇൻസ്റ്റൻറ് കാപ്പി (മെഷീന് കോഫി) ബ്രൂ, നെസ്കഫേ, ബ്രാന്‍ഡഡ്) - 150 എം.എല്‍, 16, 15, 15. ഇൻസ്റ്റൻറ് കാപ്പി (മെഷീന് കോഫി) ബ്രൂ, നെസ്കഫേ, കാഫി ഡെ, ബ്രാന്‍ഡഡ്) - 200 എം.എല്‍, 20, 20, 20. ബോണ്‍വിറ്റ, ഹോര്‍ലിക്സ്- 150 എം.എല്‍, 23, 22, 22. പരിപ്പുവട - 40 ഗ്രാം, 12, 11, 10. ഉഴുന്നുവട -40 ഗ്രാം, 12, 11, 10. ബോണ്ട - 75 ഗ്രാം, 12, 11, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) - 50 ഗ്രാം, 12, 11, 10. ബജി - 30 ഗ്രാം, 10, 9, 8. ദോശ (ഒരെണ്ണം ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ)- 50 ഗ്രാം, 11, 10, 9. ഇഡ്ഡലി (ഒരെണ്ണം, ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ) - 50 ഗ്രാം, 11, 10, 9. ചപ്പാത്തി (സെറ്റ് 2) - 40 ഗ്രാം, 12, 11, 10.
പൂരി (ഒരെണ്ണം, മസാല ഉള്‍പ്പെടെ) - 40 ഗ്രാം, 12, 11, 10. പൊറോട്ട(ഒരെണ്ണം) - 50 ഗ്രാം, 12, 11, 10. പാലപ്പം -50 ഗ്രാം, 12, 11, 10. ഇടിയപ്പം - 50 ഗ്രാം, 12, 11, 10. നെയ്റോസ്റ്റ് -150 ഗ്രാം, 40, 39, 38. മസാലദോശ-200 ഗ്രാം, 47, 43, 42. പീസ് കറി - 100 ഗ്രാം, 29, 28, 27. കടലക്കറി - 100 ഗ്രാം, 27, 26, 25. കിഴങ്ങുകറി-100 ഗ്രാം, 27, 26, 25. ഉപ്പുമാവ് -200 ഗ്രാം, 24, 21, 20.
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) -63, 62, 60. ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍), 63, 62, 60. ആന്ധ്ര ഊണ് - 65, 63, 60. വെജിറ്റബിള്‍ ബിരിയാണി -350 ഗ്രാം, 64, 63, 62. കഞ്ഞി (പയര്‍, അച്ചാര്‍, ഉള്‍പ്പെടെ) -750 എം.എല്‍, 36, 32, 30. കപ്പ -250 ഗ്രാം, 32, 29, 28. തൈര് സാദം- 48, 45, 43. നാരങ്ങ സാദം -46, 43, 42. തൈര് (ഒരു കപ്പ്) - 13, 11, 10. വെജിറ്റബിള്‍ കറി -100 ഗ്രാം, 22, 21, 20. ദാല്‍ കറി -100 ഗ്രാം, 22, 21, 20. ടൊമാറ്റോ ഫ്രൈ -125 ഗ്രാം, 32, 31, 30. പായസം -75 എം.എല്‍ -15, 13, 12. ഒനിയന്‍ ഊത്തപ്പം -125 ഗ്രാം, 58, 52, 50. ടൊമാറ്റോ ഊത്തപ്പം -125 ഗ്രാം, 56, 51, 50. ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണത്തക്കവിധം കടകളില്‍ മുന്‍വശത്ത് ഉചിത സ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നതിന് അഞ്ച് ഭാഷകളില്‍ പ്രിൻറ് ചെയ്ത് സ്ഥാപനങ്ങള്‍ക്ക് നല്കി. ബേക്കറി സാധനങ്ങളുടെ വിലയും നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.