കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ​യും കെ.​എ​സ്.​ടി.​പി ​പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​റും

കോ​ന്നി ചൈ​നാ​മു​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്നു

സംസ്ഥാനപാത നിർമാണം; അപകട വളവുകളിൽ സുരക്ഷ ഏർപ്പെടുത്തും

കോ​ന്നി: മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി വ​ള​വി​ലെ​യും ര​ണ്ടാം ക​ലു​ങ്കി​ലെ​യും അ​പ​ക​ട വ​ള​വു​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ണ്ട് സ്ഥ​ല​ത്തും കെ.​എ​സ്.​ടി.​പി ​പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​റും ഒ​പ്പം സ​ന്ദ​ർ​ശി​ച്ചു. ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ കൂ​ടി​യാ​യ അ​ദ്ദേ​ഹം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നോ​ട് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ​ റി​പ്പോ​ർ​ട്ട് ര​ണ്ടു​ദി​വ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഈ ​ഭാ​ഗ​ത്തെ റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച​തോ​ടെ അ​മി​ത​വേ​ഗ അ​പ​ക​ട​ങ്ങ​ൾ​ക്ക് ആ​ക്കം​കൂ​ട്ടു​ക​യാ​ണ്. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കോ​ന്നി -പു​ന​ലൂ​ർ റീ​ച്ചി​ൽ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​നി നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് കൂ​ടി​യാ​ണ് ടാ​ർ ചെ​യ്യാ​നു​ള്ള​ത്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്​​ റോ​ഡ് പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കും. കോ​ന്നി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ.​എ​സ്.​ടി.​പി ​പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് ശ​ങ്ക​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ. ​ലി​സി, സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ ബി​ന്ദു, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജാ​സ്മി​ൻ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ജി​ജി സ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ഖ വി. ​നാ​യ​ർ, ടി.​വി. പു​ഷ്പ​വ​ല്ലി, ച​ന്ദ്രി​ക സു​നി​ൽ, പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ടി. ​ജ​യ​ശ്രീ, കോ​ന്നി ത​ഹ​സി​ൽ​ദാ​ർ കു​ഞ്ഞ​ച്ച​ൻ, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് ന​വാ​സ്, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കോ​ശി, കെ.​ഐ.​പി അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ അ​ന​ന്തു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ക​രാ​ർ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി നേ​താ​ക്ക​ൾ, ഓ​ട്ടോ ടാ​ക്സി നേ​താ​ക്ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ സാ​ധ്യ​ത​യു​ള്ള മാ​രൂ​ർ -വ​ക​യാ​ർ പാ​ല​ങ്ങ​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. നെ​ടു​മ​ൺ​കാ​വ് മു​ത​ൽ ഗാ​ന്ധി ജ​ങ്​​ഷ​ൻ വ​രെ തോ​ട്ടി​ൽ കൈ​യേ​റ്റം ക​ണ്ടെ​ത്തി സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ക്കും. ഇ​തി​നാ​യി കോ​ന്നി ത​ഹ​സി​ൽ​ദാ​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്ച സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. വീ​തി കു​റ​വു​ള്ള ക​ല​ഞ്ഞൂ​ർ പാ​ലം വീ​തി വ​ർ​ധി​പ്പി​ക്കും. അ​യ്യ​പ്പ​ഭ​ക്ത​ർ വി​രി​വെ​ക്കു​ന്ന ക​ല​ഞ്ഞൂ​ർ ആ​ൽ​ത്ത​റ ജ​ങ്​​ഷ​നി​ലേ​ക്കു​ള്ള ഇ​രു​വ​ഴി​ക​ളും കോ​ൺ​ക്രീ​റ്റ്​ ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. കൂ​ട​ൽ ജ​ങ്​​ഷ​നി​ലും കൂ​ട​ൽ പോ​സ്റ്റ് ഓ​ഫി​സ് ജ​ങ്​​ഷ​നി​ലും കൂ​ട​ൽ ക്ഷേ​ത്രം ജ​ങ്​​ഷ​നി​ലും ഓ​ട നി​ർ​മി​ക്കു​ന്ന​ത് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ

ക​രാ​റു​കാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കും. ഇ​ഞ്ച​പ്പാ​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം തോ​ട് ത​ട​സ്സ​പ്പെ​ടു​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന പാ​ലം പ​രി​ശോ​ധി​ക്കും. കോ​ന്നി ചൈ​നാ​മു​ക്കി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന റോ​ഡി​ൽ ക​ലു​ങ്കി​ൽ​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന​ത് കെ.​എ​സ്.​ടി.​പി​യു​ടെ ഓ​ട​യി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കും. കോ​ന്നി ടൗ​ണി​ൽ സെ​ന്റ​ർ ജ​ങ്​​ഷ​നി​ൽ റൗ​ണ്ടാ​ന നി​ർ​മി​ക്കും. കോ​ന്നി ടൗ​ണി​ലെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ പൂ​ർ​ണ​മാ​യും 21ാം തീ​യ​തി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ക​രാ​റു​കാ​ർ അ​റി​യി​ച്ചു. കോ​ന്നി ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത്‌ പു​റ​മ്പോ​ക്ക്​ ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി പ​രി​ഹ​രി​ക്കും. കോ​ന്നി സ​ജി പ്ര​സി​ന്​ സ​മീ​പ​ത്തെ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ കാ​ൽ​ന​ട​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന്റെ ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് ത​ട​യും.

Tags:    
News Summary - State highway construction; Safety will be provided at dangerous curves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT