പത്തനംതിട്ട: നഗരത്തിൽ തെരുവുനായ് ആക്രമണത്തിൽ സിനിമ-സീരിയൽ നടനടക്കം കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോ. രജിത് കുമാറിനും മറ്റ് രണ്ടുപേർക്കുമാണ് കടിയേറ്റത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു രജിത് കുമാറിന് കടിയേറ്റത്. രാവിലെ 7.30ന് കാപ്പികുടിക്കാൻ പോയപ്പോഴാണ് നായ് ആക്രമിച്ചത്. മറ്റുള്ളവരെ കുമ്പഴയിലും കണ്ണങ്കരയിലും വെച്ചാണ് കടിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇലന്തൂർ സ്വദേശി അനു പുരുഷോത്ത് സംവിധാനം ചെയ്യുന്ന സൂപ്പർ ജിംനി എന്ന സിനിമയുടെ ഷൂട്ടിഗുമായി ബന്ധപ്പെട്ടാണ് രജിത് കുമാർ പത്തനംതിട്ടയിലെത്തിയത്. ഒരാഴ്ച മുമ്പ് ഈ ചിത്രത്തിന്റെ നിർമാതാവ് മലയാലപ്പുഴ സ്വദേശിയെ വളർത്തുനായ് കടിച്ചിരുന്നു.
നഗരത്തിൽ തെരുവുനായ്ശല്യം വർധിച്ച് വരുകയാണ്. രാവിലെ തെരുവുനായ്ക്കളെകൊണ്ട് നഗരം നിറയുന്ന കാഴ്ചയാണ്. നഗരത്തിലൂടെ കാൽനടപോലും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്ക്കൾ നാട്ടുകാർക്ക് വലിയ ഭീഷണി ഉയർത്തുമ്പോഴും അധികൃതർ അനാസ്ഥ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.