തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസിെൻറ ചില്ല് തകർത്തനിലയിൽ
പത്തനംതിട്ട: തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബസിെൻറ മുൻവശത്തെ ഗ്ലാസുകൾ സാമൂഹികവിരുദ്ധർ തകർത്തു. പാചകപ്പുരയുടെ ജനലും തകർത്തിട്ടുണ്ട്. മന്ത്രി വീണ ജോർജിെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 2017ൽ അനുവദിച്ച ബസാണിത്. സ്കൂൾ അധികൃതർ പത്തനംതിട്ട പൊലീസിൽ പരാതി നൽകി. കോവിഡിനുശേഷം ബസ് ഓടിയിരുന്നില്ല.
ഷെഡിൽ ഇട്ടിരിക്കുകയാണ്. ടയറുകളും നശിപ്പിച്ച നിലയിലാണ്. രണ്ടുലക്ഷം രൂപയുണ്ടെങ്കിലേ അറ്റകുറ്റപ്പണി നടത്താനാവൂ.സ്കൂളിൽ തുടർച്ചയായി സാമൂഹികവിരുദ്ധശല്യം ഉണ്ടാകുന്നതായി അധ്യാപകർ പറയുന്നു. രാത്രി സ്കൂൾ വരാന്തയിലും ഗ്രൗണ്ടിലും മദ്യപാനികളുടെ ശല്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.