പത്തനംതിട്ട: വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. അടൂർ തൊടുവക്കാട് സ്വദേശിനി അഞ്ജനയുടെ (21) മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ജനുവരി 31നാണ് തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളജിലെ മൂന്നാംവർഷ ആർക്കിടെക്ചർ വിദ്യാർഥിനി അഞ്ജനയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിെൻറ കണ്ടെത്തൽ. അസ്വാഭാവിക മരണത്തിന് കേസെടുത്ത കഴക്കൂട്ടം പൊലീസ് പിന്നീട് അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയെന്ന കാരണത്താൽ അന്വേഷണം വൈകിപ്പിക്കുകയാണെന്നും അഞ്ജനയുടെ മാതാപിതാക്കൾ പറയുന്നു.
മാത്രമല്ല, മകളെ ഹോസ്റ്റൽ മുറിയിൽ ഒറ്റക്ക് താമസിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഹോസ്റ്റലിൽ നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നതായും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.