ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല ജ​ന​റ​ൽ കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയാക്കണം -ആർ. ചന്ദ്രശേഖരൻ

പത്തനംതിട്ട: ഇടത് തൊഴിലാളി സംഘടനകളുമായി ചേർന്ന് കേന്ദ്ര സർക്കാറിനെതിരെ ഐ.എൻ.ടി.യു.സി നടത്തുന്ന സമരങ്ങളുടെ ആത്യന്തികഫലം ലഭിക്കുക കോൺഗ്രസിനായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ.

പത്തനംതിട്ട ജില്ല ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവർധനയിലും ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ തകർച്ചയിലും ദുരിതം അനുഭവിക്കുന്ന അടിസ്ഥാനവർഗ തൊഴിലാളികൾക്ക് മിനിമം വേതനം 700 രൂപയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഘടനയുടെ 75ാമത് ജന്മദിനാഘോഷം ഇത്തവണ കേരളത്തിലാണ്. മേയ്‌ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന പ്ലാറ്റി‍നം ജൂബിലി സമ്മേളനത്തിൽ 29 സംസ്ഥാനത്തെ 5000 പ്രതിനിധികൾ പങ്കെടുക്കും. മൂന്നിന് ഐ.എൻ.ടി.യു.സി ആസ്ഥാനമന്ദിരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, എൻ.ജി.ഒ അസോസിയേഷൻ ജില്ല ചെയർമാൻ സുരേഷ് കുഴിവേലിൽ, എ. ഷംസുദ്ദീൻ, പി.കെ. ഗോപി, ആർ. സുകുമാരൻ നായർ, തോട്ടുവാ മുരളി എന്നിവർ സംസാരിച്ചു. ജൂബിലി സമ്മേളനത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു.

Tags:    
News Summary - The minimum wage for workers should be 700 rupees. Chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.