പത്തനംതിട്ട: ഐ.സി.എച്ച്.ആര് തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ ഉൾപ്പെടെ 387 രക്തസാക്ഷികളെ പുറത്താക്കാനുള്ള നീക്കം ചരിത്രത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് എസ്.വൈ.എസ് ജില്ല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺെവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ എ.പി. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻറ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. തുറാബ് തങ്ങൾ സഖാഫി, ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പിള്ളി, ദേവർശോല അബ്ദുൽ സലാം മുസ്ലിയാർ, എം അബൂബക്കർ പടിക്കൽ, ഇ.കെ. മുഹമ്മദ് കോയ സഖാഫി, ആർ.പി. ഹുസൈൻ ഇരിക്കൂർ, എം.എം.ഇബ്രാഹിം, സിദ്ദീഖ് സഖാഫി നേമം, ബഷീർ പുളിക്കൂർ, ബഷീർ പറവന്നൂർ, അഷറഫ് ഹാജി അലങ്കാർ, മുഹമ്മദ് ഷിയാഖ് ജൗഹരി സഖാഫി, സലാഹുദ്ദീൻ മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.