തിരുവല്ല: അനുവാദമില്ലാതെ മതിലിൽ പതിപ്പിച്ച സി.പി.എം സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നീക്കം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീടിെൻറ ജനാലകൾ അടിച്ചുതകർത്തു.
നെടുമ്പ്രം 11ാം വാർഡ് പുളിക്കീഴ് വടക്കേടത്ത് പറമ്പിൽ ബിനോദിെൻറ വീടിെൻറ ജനൽച്ചില്ലുകളാണ് തകർത്തത്. സംഭവം സംബന്ധിച്ച് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ മുൻ സി.പി.എം പ്രതിനിധി ചാക്കോ ചെറിയാനെതിരെ ബിനോദ് പൊലീസിൽ പരാതിനൽകി. വീടിെൻറ ഇരു വശങ്ങളിലുമായി നാല് ജനാലകളുടെ ചില്ലുകളാണ് തകർത്തത്. വ്യാഴാഴ്ച വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം.
തെരഞ്ഞെടുപ്പിെൻറ ഭാഗമായി ബിനോദിെൻറ വീടിെൻറ മതിലിൽ ചാക്കോ ചെറിയാെൻറ നേതൃത്വത്തിൽ സി.പി.എം സ്ഥാനാർഥികളുടെ പോസ്റ്റർ പതിച്ചിരുന്നു.
അനുവാദമില്ലാതെ പതിച്ച പോസ്റ്ററുകൾ മതിലിൽനിന്ന് നീക്കംചെയ്യണമെന്ന് കോൺഗ്രസ് അനുഭാവിയായ ബിനോദ് ആവശ്യപ്പെട്ടു. നീക്കംചെയ്യാൻ സി.പി.എം പ്രവർത്തകർ തയാറാകാതിരുന്നതിനെ തുടർന്ന് ബിനോദ് തനിയെ പോസ്റ്ററുകൾ ഇളക്കിനീക്കി. ഇതേ തുടർന്ന് ചാക്കോ അടക്കമുള്ള സി.പി.എം പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നതായി ബിനോദ് പറഞ്ഞു. തുടർന്നാണ് വീടിനുനേരെ ആക്രമണമുണ്ടായത്.
ഗ്ലാസ് അടിച്ചുടക്കുന്ന ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയ അയൽവാസി, ചാക്കോ ചെറിയാനെ വീടിെൻറ പരിസരത്ത് കണ്ടിരുന്നു.
തുടർന്നാണ് ചാക്കോ ചെറിയാനെ പ്രതിയാക്കി പുളിക്കീഴ് പൊലീസിൽ പരാതി നൽകിയത്. വിദേശത്തുനിന്നുമെത്തിയ സഹോദരന് ക്വാറൻറീനിൽ കഴിയുന്നതിനായി ബിനോദും കുടുംബവും ഒരുമാസമായി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ക്വാറൻറീൻ കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ചാക്കോ ചെറിയാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.