തിരുവല്ല: യാത്രക്കാര്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി കെ.എസ്.ആര്.ടി.സി ആവിഷ്കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് തിരുവല്ലയിലേക്കും. സ്വന്തം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്ഷിക്കുന്നതരത്തിലാകും ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ലയില്‍ നടപ്പാക്കുന്നത്.
തിരുവല്ല ഡിപ്പോയില്‍നിന്ന് ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ കെ.എസ്.ആര്.ടി.സി ബസ് സ്േറ്റഷനുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കും. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുകയും അവരവരുടെ ഓഫിസിന് മുന്നില്‍ ബസുകള്‍ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യും.
ഈ സര്‍വിസുകളില്‍ 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടച്ച് യാത്രക്കായുള്ള ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ ഡിസ്കൗണ്ടോടുകൂടി കൈപ്പറ്റാം.
കോവിഡ് നിബന്ധനകള്‍ പാലിച്ച് പൂര്‍ണമായും അണുമുക്തമാക്കിയ ബസുകളാണ് ബോണ്ട് സര്‍വിസിനായി ഉപയോഗിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും സാമൂഹിക അപകട ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും.
ഓരോ 'ബോണ്ട്' സര്വിസിെൻറയും യാത്രക്കാര്‍ക്കായി വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് ബസിെൻറ തത്സമയവിവരം യാത്രക്കാരെ അറിയിക്കും. ആദ്യം ട്രാവല്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 20 ശതമാനം പ്രത്യേക ഡിസ്കൗണ്ട് ലഭിക്കും.
തിരുവല്ല ഡിപ്പോയില്‍ നിന്നും കോട്ടയം കലക്ടറേറ്റ്, പത്തനംതിട്ട, ആലപ്പുഴ, അടൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വിസ് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവല്ല കെ.എസ്.ആര്.ടി.സി ഡിപ്പോയുമായി ബന്ധെപ്പടുക. ഫോണ്‍: 0469 2602945, 0469 2601345, 9188526729, 7594856865.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.