തിരുവല്ല: ഏറ്റവും വലിയ തൊഴിൽ മേഖലയായ കൃഷിയെ വീണ്ടെടുക്കാൻ കൂട്ടായി പരിശ്രമിക്കണമെന്നും ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് നമ്മുടെ നാടിനുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവല്ല വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സൊസൈറ്റി ഏർപ്പെടുത്തിയ വെൽഫെയർ പുരസ്കാരം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഫാ.സിജോ പന്തപ്പള്ളിലിന് മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ, മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ, സബ് കലക്ടർ സഫ്ന നസറുദ്ദീൻ, ഡിവൈ.എസ്.പി എസ്. അൻഷാദ്, മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, സി.പി.എം. ജില്ല സെക്രേട്ടറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് വർഗീസ് മാമ്മൻ, നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം, വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.