stray dog 89786

വെള്ളം കുടിക്കുന്നതിനിടെ തെരുവുനായയുടെ തലയിൽ കുടം കുടുങ്ങി; ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം

തിരുവല്ല: വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തലകുടുങ്ങിയ തെരുവുനായയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. തിരുവല്ലയിലെ പെരിങ്ങര പേരൂർക്കാവിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

പേരൂർക്കാവിന് സമീപത്തെ വീടിന്‍റെ അടുക്കള ഭാഗത്ത് വെള്ളം നിറച്ചുവച്ച കുടത്തിൽ നായ തലയിടുകയായിരുന്നു. ഇതോടെ തല കുടത്തിൽ കുടുങ്ങിയ നായ കണ്ണുകാണാതെ പാഞ്ഞു. സമീപത്തെ പുരയിടത്തിൽ അവശനായി കിടന്ന നായയുടെ തലയിൽ നിന്ന് കുടം നീക്കം ചെയ്യാൻ പരിസരവാസികളായ ചിലർ ചേർന്ന് ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതോടെ, തിരുവല്ല ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് കുടത്തിന്റെ വായ് ഭാഗം മുറിച്ചുനീക്കി നായയെ രക്ഷപ്പെടുത്തി. ഫയർ സ്റ്റേഷൻ ഓഫിസർ ശംഭു നമ്പൂതിരി, ഉദ്യോഗസ്ഥരായ ശിവപ്രസാദ്, സൂരജ് മുരളി, രഞ്ജിത്ത് കുമാർ, ഷിബിൻ രാജ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

Tags:    
News Summary - pot got stuck in a stray dog's head while it was drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.