തിരുവല്ല: നീരേറ്റുപുറം ജലോത്സവത്തിൽ തലവടി ചുണ്ടൻ ജേതാവായി. കന്നി അങ്കത്തിൽ റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബിനു വേണ്ടി കൈനകരി യു.ബി.സിയാണ് തലവടി ചുണ്ടനിൽ തുഴഞ്ഞത്. പൊലീസ് ടീം തുഴഞ്ഞ ദേവാസിനെ തുഴപ്പാടുകളുടെ അകലത്തിൽ പരാജയപ്പെടുത്തിയാണ് തലവടി ജേതാവായത്. ചങ്ങങ്കരി ക്രിസ്ത്യൻ യൂനിയൻ തുഴഞ്ഞ സെന്റ് ജോർജ് മൂന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് മത്സരത്തിൽ എൽ.ബി.സി നിരണം തുഴഞ്ഞ മണലി ഒന്നാം സ്ഥാനവും ബി.ബി.സി മുട്ടാർ തുഴഞ്ഞ ചെത്തിക്കാടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ അർത്തിശ്ശേരി ബോട്ട് ക്ലബ് തുഴഞ്ഞ ചിറമേൽ തോട്ടുകടവൻ ഒന്നാം സ്ഥാനവും പി.ബി.സി നിരണത്തിന്റെ പുന്നത്ര പുരയ്ക്കൻ രണ്ടാം സ്ഥാനവും എബ്രഹാം മൂന്ന് തൈക്കൻ മൂന്നാം സ്ഥാനവും നേടി. ഓടിവള്ളത്തിൽ ഒന്നാം സ്ഥാനം സെന്റ് ജോസഫും രണ്ടാം സ്ഥാനം കുറുപ്പുപറമ്പനും നേടി. ചുരുളൻ വള്ളത്തിൽ പുത്തൻപറമ്പിൽ ഒന്നാം സ്ഥാനം നേടി. വള്ളംകളിക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് റെജി എബ്രഹാം തൈക്കടവിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, തലവടി, നെടുമ്പം പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായർ, ടി. പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ. വൈലപ്പള്ളി, സുജി സന്തോഷ്, സാറാക്കുട്ടി ഫിലിപ്പോസ്, എൽസി പ്രകാശ്, എം.പി. രാജൻ, അരുൺ ജേക്കബ്, പ്രകാശ് പനവേലിൽ, ബാബു വലിയവീടൻ, സതീഷ് ചാത്തങ്കരി, ബിജു പാലത്തിങ്കൽ, മാത്തുക്കുട്ടി കണ്ടത്തിൽ, അരുൺ പുന്നശ്ശേരി, ബിനു തോമസ്, പി.ടി. പ്രകാശ്, സന്തോഷ് ഗോകുലം, അജീഷ് നെല്ലിശേരി, അനിൽ വെറ്റിലകണ്ടം, മോനി തോമസ് എന്നിവർ ജലമേളക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.