തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് ഇന്ന് രാജിവെക്കും. ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കാൻ ഉള്ള എൽ.ഡി.എഫ് യോഗ തീരുമാനത്തിന് പിന്നാലെയാണ് രാജി തീരുമാനം.
ശാന്തമ്മ വർഗീസിനുള്ള പിന്തുണ പിൻവലിക്കുന്നതായി കാട്ടി എൽ.ഡി.എഫ് നേതൃത്വം ഇന്ന് സെക്രട്ടറി മുമ്പാകെ കത്ത് നൽകാനിരിക്കുകയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായിരുന്ന ശാന്തമ്മ വർഗീസ് എട്ടുമാസം മുമ്പാണ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിന്‍റെ പിന്തുണയോടെ നഗരസഭ അധ്യക്ഷ ആയത്. 39 അംഗ കൗൺസിലിൽ എൽ.ഡി.എഫ് 16, യു.ഡി.എഫ് 16, ബി.ജെ.പി 6, എസ്.ഡി.പി.ഐ 1 എന്നതാണ് നിലവിലെ കക്ഷിനില.
കേരള കോൺഗ്രസ് സംഘമായിരുന്ന ശാന്തമ്മ വർഗീസ് എട്ടുമാസം മുമ്പ് നടന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചു. എൻ.ഡി.എ സ്വതന്ത്രനായിരുന്ന രാഹുൽ ബിജു യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് ഇരു മുന്നണികൾക്കും 16 സീറ്റ് വീതം ആയത്. തുടർന്ന് ടോസിങ്ങിലൂടെയാണ് ശാന്തമ്മ വർഗീസ് ചെയർപേഴ്സണായും യു.ഡി.എഫിലെ ജോസ് പഴയിടം വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.