തിരുവല്ല: പുളിക്കീഴ് ഷുഗർ ഫാക്ടറി വളപ്പിൽ പഴകി ദ്രവിച്ചുകിടന്നിരുന്ന വാഹനങ്ങൾ പൊളിച്ചുനീക്കുന്ന പണി ആരംഭിച്ചു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട വിവിധ കേസിലായി കസ്റ്റഡിയിലെടുത്ത മുപ്പതോളം വാഹനങ്ങളാണ് നീക്കുന്നത്.
തിരുവല്ല റവന്യൂ ടവർ വളപ്പിൽ കിടന്ന വാഹനങ്ങൾ മൂന്നുവർഷം മുമ്പാണ് ലോറിയിൽ കയറ്റി ഷുഗർ ഫാക്ടറി വളപ്പിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ പുരയിടത്തിൽ എത്തിച്ചത്. തുരുമ്പെടുത്ത വാഹനങ്ങൾക്കുമേൽ കാട് വളർന്നതോടെ പൊലീസ് സ്റ്റേഷനിലടക്കം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. വാഹനങ്ങൾക്കുമേലുള്ള വ്യവഹാരങ്ങളിൽ പൊളിച്ച് വിൽക്കാൻ നിയമപരമായ അനുമതി ലഭിച്ചതിനെത്തുടർന്നാണ് പണി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.