പത്തനംതിട്ട: മൂന്ന് പാലങ്ങളുടെ നിർമാണം തൂണിൽ ഒതുങ്ങി. വള്ളിക്കോട് പഞ്ചായത്തിലെ തൃപ്പാറ, കൈപ്പട്ടൂർ മാത്തൂർ കടവ്, കോന്നിയിൽ ചിറ്റൂർകടവ് എന്നിവിടങ്ങളിലെ പാലങ്ങളുടെ പണി മുടങ്ങിയിട്ട് അഞ്ചുവർഷം കഴിയുന്നു. റിവർ മാനേജ്മെൻറ് ഫണ്ടിൽനിന്ന് സംസ്ഥാനത്ത് ഒമ്പത് പാലങ്ങൾ നിർമിക്കാൻ 32 കോടിയാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അനുവദിച്ചത്.
ഇതിൽ ജില്ലയിലെ മൂന്നു പാലങ്ങളും ഉൾപ്പെട്ടിരുന്നു. 2015ലാണ് പാലംപണി തുടങ്ങിയത്. തൃപ്പാറയിലെ പാലത്തിന് 2.89 കോടിയും കൈപ്പട്ടൂർ വെളേനിക്കൽ-മാത്തൂർകടവ് പാലത്തിന് 2.84 കോടിയും ചിറ്റൂർകടവിലെ പാലത്തിന് 2.47 കോടിയുമാണ് അനുവദിച്ചത്. പാലവും അപ്രോച്ച് റോഡും ഇതിൽ ഉൾെപ്പട്ടിരുന്നു. നിർമിതി കേന്ദ്രം ടെൻഡറിലൂെട തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഏജൻസിക്ക് കരാർ നൽകി. പണിതുടങ്ങി കുറെ കഴിഞ്ഞപ്പോഴാണ് ഭരണം മാറിയത്. എൽ.ഡി.എഫ് സർക്കാർ വന്നപ്പോൾ ഫണ്ട് നൽകിയില്ല. ഇതോടെ പണിമുടങ്ങി. ചെയ്ത പണികളുടെ പണം കരാറുകാരൻ ഒടുവിൽ വാങ്ങിയെടുത്തു. റിവർ മാേനജ്െമൻറ് ഫണ്ട് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചതായാണ് പറയുന്നത്. ഇതോടെ മൂന്നുപാലങ്ങളും തൂണുകളിൽ മാത്രം ഒതുങ്ങി.
അച്ചൻകോവിലാറിന് കുറുകെയാണ് മൂന്നു പാലങ്ങളും. തൃപ്പാറ േക്ഷത്രത്തിന് സമീപമാണ് ഒരു പാലം. ഓമല്ലൂർ, മാത്തൂർ, വള്ളിക്കോട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് 185 മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള തൃപ്പാറ പാലം. വള്ളിക്കോട് പഞ്ചായത്തിലെ മൂന്നാംവാർഡിലാണ് പാലം. നദിയിൽ മൂന്ന് തൂണുകൾ മാത്രം നിർമിച്ചിട്ടുണ്ട്. തൂണിലെ കമ്പികൾ ദ്രവിച്ചുതുടങ്ങി. മഴക്കാലത്ത് തടിക്കഷണങ്ങളും മുളയും മറ്റും നദിയിലൂടെ ഒഴുകിവന്ന് ഈ തൂണുകളിൽ തടഞ്ഞുകിടക്കുകയാണ്. ഇതോടെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടിനിന്ന് തീരപ്രദേശങ്ങൾ വൻതോതിൽ ഇടിയാനും തുടങ്ങി. അേപ്രാച്ച് റോഡിെൻറ പണികളും നിലച്ചുകിടക്കയാണ്. വള്ളിക്കോട് പഞ്ചായത്തിലെ രണ്ടാംവാർഡിൽ ഉൾെപ്പട്ട കൈപ്പട്ടൂർ വെളേനിക്കൽ കടവ്-മാത്തൂർ കടവ് പാലം ചെന്നീർക്കര പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്നതാണ്. നൂറുകണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന പാലമാണ് ഇതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.