പത്തനംതിട്ട: അന്തരിച്ച സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ. പ്രദീപിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജനനേതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാനും അഭിവാദ്യം അർപ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.തിങ്കളാഴ്ച രാവിലെ ജനറൽ ആശുപത്രിയിൽനിന്ന് ആരോഗ്യമന്ത്രി വീണ ജോർജ്, നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ല കമ്മിറ്റി അംഗം എം.വി. സഞ്ജു എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.
വര്‍ഷങ്ങളായി തന്റെ പ്രവർത്തന കേന്ദ്രമായ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലാണ് പൊതുദർശനത്തിന് ആദ്യം എത്തിച്ചത്. ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, എ. പത്മകുമാര്‍, പി.ആര്. പ്രസാദ്, എസ്. നിര്‍മലാദേവി എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തുടര്‍ന്ന് ബൈക്കുകളുടെയും മറ്റ് നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ഇ.എം.എസ് സഹകരണ ആശുപത്രിയിലും ഇലന്തൂര്‍ സഹകരണ സംഘത്തിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടര്‍ന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ചു.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ട്രഷറർ ഗോപി കോട്ടമുറിക്കൽ, കെ.ജെ. തോമസ്, ആർ. ഉണ്ണികൃഷ്ണപിള്ള, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, കെ. വരദരാജൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ്കുമാർ, പ്രമോദ് നാരായൺ, എം.എസ്. അരുൺകുമാർ, കെ.എസ്.ഐ.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, ആർ. സനൽകുമാർ, എ.പി. ജയൻ, റോഷൻ റോയ് മാത്യു, ഒ.എസ്. ഉണ്ണികൃഷ്ണൻ, അലക്സ് കണ്ണമല, പി.കെ. ജേക്കബ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.