പത്തനംതിട്ട: ഭാര്യയെയും ഭാര്യാപിതാവിനെയും വീട്ടിൽകയറി കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള സ്വദേശി മനോജാണ് (39) അറസ്റ്റിലായത്. വള്ളിക്കോട് ഗോകുലം വീട്ടിൽ ഗോപൻ (57), മകൾ സുമി (33) എന്നിവരെയാണ് കുത്തിയത്.
ശനിയാഴ്ച രാവിലെ 10ന് വീട്ടിലെത്തിയ മനോജ് സുമിയുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും കൈയിൽ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ഗോപനെയും കുത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മനോജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സുമിയുടെ മാതാവ് വത്സമ്മ ചന്തയിൽ പോയിരിക്കുകയായിരുന്നു. ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഗോപെൻറ വയറിനും കഴുത്തിനും ഗുരുതര മുറിവേറ്റിട്ടുണ്ട്. സുമിയുടെ വയറ്റിലും പുറത്തും നിരവധി തവണ കുത്തിയിട്ടുണ്ട്.
വിദേശത്തായിരുന്ന സുമി ജനുവരി 20നാണ് നാട്ടിലെത്തിയത്. ക്വാറൻറീനിൽ കഴിഞ്ഞ ശേഷം വീട്ടിലെത്തിയതാണ്. നഴ്സായ സുമി മനോജിനെയും വിദേശത്ത് കൊണ്ടുപോയിരുന്നു. ഒന്നരവർഷം മുമ്പ് ഇളയ മകൾ ജനിച്ചപ്പോൾ ഇരുവരും നാട്ടിലെത്തിയതാണ്. ഇളയമകളെ സുമിയുടെ മാതാവിെൻറ അടുക്കൽ ആക്കിയതിനുശേഷം വിദേശത്തേക്ക് മടങ്ങിയെങ്കിലും മനോജ് മടങ്ങിവന്നു. സുമി ജോലി ചെയ്തുണ്ടാക്കിയ 15 ലക്ഷം രൂപ മനോജ് ശീട്ടുകളിച്ച് നശിപ്പിച്ചെന്നും ഇതിനെ തുടർന്ന് കലഹമുണ്ടായതായും ബന്ധുക്കൾ പറയുന്നു.
സ്നേഹിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും. ഭാര്യയെ സംശയമാണെന്ന് പൊലീസ് പറയുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ആറുമാസം മുമ്പും സുമിയുടെ വീട്ടിൽ മനോജ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.