പ്രവീൺ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. തൃശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻപറമ്പിൽ ടി.എൻ. പ്രവീണിനെയാണ് (21) ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്.
പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. വീട്ടുകാർ, മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരി 26ന് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ, ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് കുട്ടിയുടെ വീട്ടിൽ താമസിച്ചതായും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അന്വേഷണത്തിൽ വെളിവായി. അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.