സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ ആമ്പല്ലൂര്‍: പുതുക്കാട് ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുമെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് എന്നിവര്‍ മുഖ്യാതിഥികളാകും. 1.87 കോടി ചെലവഴിച്ചാണ് ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകാര്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, പ്രധാനാധ്യാപിക കെ.ടി. പുഷ്പി, സീനിയര്‍ അസിസ്റ്റന്റ് കെ.എസ്. പുഷ്പകല, പി.ടി.എ പ്രസിഡന്റ് ഐ.എസ്. ഷാജു എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.