ചെറുതുരുത്തി (തൃശൂർ): ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ നബിനിന്ദ രാജ്യത്തിന്‍റെ യശസ്സിന് വലിയ കളങ്കം സൃഷ്ടിച്ചതായും ഇതിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. രാജ്യത്തിനുണ്ടായ അപമാനം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാറിന് ബാധ്യതയുണ്ട്. അതിന് ആത്മാർഥമായ ശ്രമം ഉണ്ടാകണം. ഓരോ വിശ്വാസിക്കും അവരുടെ മതം അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട്. അത് ഹനിക്കാൻ ഒരു ശക്തിക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മുള്ളൂർക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.