പുതുക്കാട് എ.ടി.എം തട്ടിപ്പ്​: രണ്ടുപേര്‍ പിടിയിലെന്ന് സൂചന

ആമ്പല്ലൂര്‍: പുതുക്കാട് എ.ടി.എമ്മില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലെന്ന് സൂചന. എ.ടി.എമ്മിന് മുന്നില്‍ കാഴ്ച മറയ്ക്കാന്‍ കൊണ്ടുവന്നിട്ടിരുന്ന ട്രെയിലര്‍ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ രണ്ടുപേരെയും പൊലീസ് പിന്തുടര്‍ന്ന് പിടിച്ചെന്നാണ് വിവരം. കുതിരാന്‍ ജില്ല അതിര്‍ത്തിക്ക് സമീപമാണ് വാഹനം സഹിതം ഇവരെ പൊലീസ് പിടികൂടിയതായി പറയുന്നത്. ജനുവരി 23നാണ് പുതുക്കാട് ദേശീയപാതയോരത്തെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറില്‍​ സംഘം തട്ടിപ്പ്​ നടത്തിയത്. ആറ് അക്കൗണ്ടുകളില്‍നിന്ന് 13 തവണയായി 1,27,500 രൂപ തട്ടിയെന്നാണ് പരാതി. പണം പിന്‍വലിക്കുന്നതിനിടെ എ.ടി.എമ്മിന്റെ സെന്‍സര്‍ തകരാറിലാക്കിയിരുന്നു. ഇതോടെ, ബാങ്കുകള്‍ക്ക് ഇടപാട് പൂര്‍ത്തിയായിട്ടില്ലെന്ന സന്ദേശമാണ് ലഭിക്കുക. അതിനാല്‍ തട്ടിപ്പ് പുറത്തറിയാന്‍ ദിവസങ്ങളെടുത്തു. പണം കവര്‍ന്നവര്‍ ഇത്തരം തട്ടിപ്പ് വേറെ സ്ഥലങ്ങളിലും നടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അടുത്ത ദിവസങ്ങളില്‍ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.