ആറാട്ടുപുഴ പൂരത്തെ വരവേൽക്കാൻ പൂരപ്പാടം ഒരുങ്ങുന്നു

ചേർപ്പ്: പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിനെ വരവേൽക്കാൻ പൂരപ്പാടം സജ്ജമാക്കി തുടങ്ങി. തേവർ റോഡിന്‍റെ ഇരുവശവുമുള്ള 30 ഏക്കറിലധികം വിസ്തൃതിയുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ച് ഉഴുത് മറിക്കുന്ന ജോലികളാണ് നടക്കുന്നത്. മഴ പെയ്താൽ വെള്ളമിറങ്ങി വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഭൂമി ഉഴുതു മറിക്കുന്നത്. പൂരത്തിന്‍റെ ആകർഷക ചടങ്ങായ കൂട്ടിയെഴുന്നള്ളിപ്പ് നടക്കുന്നത് ഈ പാടത്താണ്. തൃപ്രയാർ തേവർ, ഊരകത്തമ്മ തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി തുടങ്ങി 24 ക്ഷേത്രങ്ങളിലെ ദേവീ ദേവന്മാരുടെ എഴുന്നള്ളിപ്പുകൾ നടക്കുന്നതും അടുത്ത വർഷത്തെ പൂരം തീയതി ക്ഷേത്രം ജ്യോതിഷി വിളംബരം ചെയ്യുന്നതും ഇവിടെയാണ്​. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്. ആറാട്ടുപുഴ പൂരം മാർച്ച് 16നും തറക്കൽ പൂരം 15നും പെരുവനം പൂരം 13നും കൊടിയേറ്റം 10നുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.