കോടാലി: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറ്റത്തൂര്‍ പഞ്ചായത്തിൽ നടപ്പാക്കുന്ന നീര്‍ത്തടാധിഷ്ഠിത പദ്ധതിയായ നീരുറവിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മോനൊടിയില്‍ നടന്ന ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജിത രാജീവന്‍, ടി.കെ. അസൈന്‍, പഞ്ചായത്ത് അംഗങ്ങളായ സുമിത, കെ.ജെ. ഷാന്റോ, കെ. ശിവരാമന്‍, എന്‍.പി. അഭിലാഷ്, ഷൈബി സജി, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ്, ജോയന്റ് ബി.ഡി.ഒ പി.ആര്‍. ലൗലി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഒരു പഞ്ചായത്തില്‍ വീതമാണ് ആദ്യ ഘട്ടത്തില്‍ നീരുറവ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ 63 കര്‍ഷകരുടെ ഭൂമിയിലെ മണ്ണ് പരിശോധിക്കുകയും സോയില്‍ കാര്‍ഡ് വിതരണം നടത്തുകയും ചെയ്തു. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് സർവേ അസി. ഡയറക്ടര്‍ പി. പ്രീതി, സോയില്‍ സർവേ ഓഫിസര്‍ രതീദേവി എന്നിവര്‍ ക്ലാസെടുത്തു. കാപ്ഷന്‍ TCM KDA 1 neeruravu padhathy മറ്റത്തൂരിലെ നീരുറവ് പദ്ധതി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.