ദേശീയപാത നവീകരണം 2025ഓടെ പൂർത്തിയാക്കും -മന്ത്രി മുഹമ്മദ് റിയാസ് ആമ്പല്ലൂർ: സംസ്ഥാനത്ത് ദേശീയപാത ആറു വരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി 2025ഓടെ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എട്ട് കോടി രൂപ വകയിരുത്തി നവീകരിക്കുന്ന പാലപ്പള്ളി- എച്ചിപ്പാറ റോഡിന്‍റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലയോര, തീരദേശ ഹൈവേകളുടെ നിർമാണം തുടങ്ങുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓരോ നിയോജക മണ്ഡലത്തിലെയും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുന്നതിന് സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമിന് ചുമതല നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചിമ്മിനി ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. സദാശിവൻ, വാർഡ് മെംബർ അഷറഫ് ചാലിയത്തൊടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ----------- പടം : പാലപ്പിള്ളി- എച്ചിപ്പാറ റോഡ് പുനർനിർമാണം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു File name - amb minister palappilly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.