അതിരപ്പിള്ളി: വളർത്തുമൃഗങ്ങളെ കൊല്ലുന്ന അജ്ഞാതജീവിയുടെ തുടർച്ചയായ ആക്രമണത്തിൽ ഭീതിയോടെ ഗൃഹനാഥൻ. വൈശേരിയിലെ അനൂപാണ് ഭയപ്പാടോടെ കഴിയുന്നത്. ഒരു മാസത്തിലേറെയായി ഓരോ ദിവസവും വീട്ടിലെ ആട്, കോഴി, മുയൽ, പട്ടി തുടങ്ങിയ ജീവികളെ ഇത് കൊന്നുതിന്നുന്നത്. ഇരുമ്പുകൂടുകൾ പൊളിച്ചാണ് മൃഗങ്ങളെ അപഹരിക്കുന്നത്.
20 കിലോയുള്ള പട്ടിയെപോലും നിസ്സാരമായി കൊണ്ടുപോകുന്ന ഇത് മനുഷ്യർക്ക് നേർക്കും തിരിയാം. ഒരിക്കൽ വീട്ടിൽ നിൽക്കുമ്പോൾ ഇത് മരത്തിന് മുകളിൽനിന്ന് അനൂപിന്റെ നേർക്ക് ചാടിവീണിരുന്നു. മരച്ചില്ല ഒടിഞ്ഞുവീഴുകയാണെന്ന് തെറ്റിദ്ധരിച്ച് അനൂപ് പിന്തിരിഞ്ഞ് ഓടിമാറിയതിനാൽ ശരിയായി കാണാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിന്റെ അമ്മയും മിന്നായംപോലെ കണ്ടിരുന്നു. ശരീരം നിറയെ ചാരരോമമുള്ള ജീവിയാണെന്ന് തോന്നി. എന്നാൽ, ഇത് പുലിയല്ലെന്ന് അനൂപ് പറയുന്നു.
ഭീതിത ശബ്ദത്തോടെയാണ് മരക്കൊമ്പുകളിലൂടെ ഇത് വന്നെത്തുന്നത്. പ്രദേശത്തുള്ളവർ ഈ ശബ്ദം കേട്ട് ഭീതിയിലാണ്. മൂന്ന് കുട്ടികളാണ് അനൂപിന്റെ വീട്ടിൽ ഉള്ളത്. വീട്ടിലെ കുട്ടികളെ ഉപദ്രവിക്കുമോയെന്ന ആശങ്കയിലാണ് അനൂപ്. വനപാലകർക്ക് പരാതി നൽകിയതിനെത്തുടർന്ന് പരിസരത്ത് നിരീക്ഷണ കാമറ വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.