തൃശൂർ: തൃശൂർ പൂരത്തിലെ ഘടക പൂരങ്ങളിൽ പ്രധാനമായ അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രത്തിൽ ഒരു വ്യാഴവട്ടം മേളത്തിലും പഞ്ചവാദ്യത്തിലും പ്രമാണം വഹിച്ച എരവത്ത് കുട്ടികൃഷ്ണമാരാരുടെ പേരക്കുട്ടി പെരുവനം മാരാത്ത് വിനു പരമേശ്വരൻ മാരാർ അയ്യന്തോളിന്റെ കൊടിയേറ്റ മേളത്തിൽ പ്രമാണം വഹിച്ചു. ചെറുപ്രായത്തിൽ തന്നെ മുത്തച്ഛന്റെ കൂടെ അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് കൂടെയുണ്ടായിരുന്ന വിനുവിന് കൊടിയേറ്റ പ്രമാണം നിയോഗമായി. ചെണ്ടയും ഇടയ്ക്കയും ഒരുപോലെ അതിലെ ചിട്ടവട്ടങ്ങൾ കൈവിടാതെ പ്രയോഗിക്കുന്നതിൽ വിദഗ്ധനാണ് പെരുവനം വിനു മാരാർ.
നിരവധി ക്ഷേത്രങ്ങളിൽ മേളവും പഞ്ചവാദ്യത്തിൽ ഇടയ്ക്കയും കൊട്ടിത്തീർത്തിട്ടുണ്ട്. പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിൽ ഇടയ്ക്ക കൊട്ടുന്നത് വിനു മാരാർ ആണ്. മുമ്പ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യത്തിലും ഇടയ്ക്ക കൊട്ടിയിട്ടുണ്ട്. മേള കലയുടെ ഗ്രാമം എന്ന് അറിയപ്പെടുന്ന പെരുവനത്തെ യുവ കലാകാരനും പെരുവനം നാരായണ മാരാർ, പെരുവനം അപ്പു മാരാർ പരമ്പരയിലെ കണ്ണിയും കൂടിയാണ് വിനു മാരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.