തൃശൂർ: റോഡുകൾ ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചതായി ബസ് ഉടമസ്ഥ-തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. തൃശൂർ-കുറ്റിപ്പുറം, തൃശൂർ- പാലക്കൽ- ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിലെ ബസുകളാണ് അനിശ്ചിതകാല സമരം തീരുമാനിച്ചിരുന്നത്.
ചൊവ്വാഴ്ച കലക്ടർ കൃഷ്ണതേജയുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്. കലക്ടർ വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് സമരസമിതി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജൂലൈ ഒന്നിനകം പ്രസ്തുത റൂട്ടുകളിലെ റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ജൂലൈ രണ്ടു മുതൽ സമരം ആരംഭിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.