അന്തിക്കാട്: പൊലീസ് നായുടെ സഹായത്താൽ താന്ന്യത്ത് വീട്ടിൽനിന്ന് 1.42 കിലോ കഞ്ചാവ് പിടികൂടി. യുവാവിനെ അറസ്റ്റു ചെയ്തു. പെരിങ്ങോട്ടുകര അമ്പലത്തു വീട്ടിൽ മുള്ളൻ ഫാസിൽ എന്ന മുഹമ്മദ് ഫൈസലിനെയാണ് (30) തൃശൂർ റൂറൽ ജില്ല സ്പെഷൽ ടീമും റൂറൽ കെ9 സ്ക്വാഡും അന്തിക്കാട് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തത്.
പൊലീസ് നായ 'റാണ' മണം പിടിച്ച് യുവാവിന്റെ വീട്ടിൽ കയറിയാണ് ഒളിപ്പിച്ചുവെച്ച കഞ്ചാവ് പിടിച്ചെടുത്തത്. പെരിങ്ങോട്ടുകര, തൃപ്രയാർ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യയാളാണ് ഫൈസൽ എന്ന് പൊലീസ് പറഞ്ഞു.
മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുകയാണ് ചെയ്യുന്നത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെയുടെ നിർദേശ പ്രകാരം തൃശൂർ റൂറൽ ജില്ല ഡിവൈ.എസ്.പി ഷാജ് ജോസ്, സി.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്തിക്കാട് എസ്.ഐ ഹരീഷ്, എസ്.ഐ സ്റ്റീഫൻ, എ.എസ്.ഐ ജയകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ഷറഫുദീൻ, സി.പി.ഒമാരായ മാനുവൽ, അരുൺ, സിദ്ദീഖ് ഷമീർ, റൂറൽ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ വിനോഷ്, കെ9 സ്ക്വാഡിലെ സി.പി.ഒമാരായ രാഗേഷ്, ജോജോ, അരുൺ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.