ചാലക്കുടി: ഉത്തർപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതിന് ചാലക്കുടിയിലേക്ക് കൊണ്ടുവന്ന രണ്ടുപേരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് രണ്ടുകിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഉത്തർപ്രദേശ് ജഗത്പൂർ സ്വദേശികളും സഹോദരങ്ങളുമായ ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു (19 ) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ടുപേരും ആക്രി പെറുക്കി ഉപജീവനം നടത്തുന്നവരാണ്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ചാലക്കുടി ഡി.വൈ.എസ്.പി ആർ. അശോകന്റെ നിർദേശപ്രകാരം ചാലക്കുടി പൊലീസും ജില്ല ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ചാലക്കുടി സബ് ഇൻസ്പെക്ടർ മധു ബാലകൃഷ്ണൻ, എസ്. ഐമാരായ വി.ജി. സ്റ്റീഫൻ സതീശന് മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, എ.എസ്.ഐ വി.ഒ. സിൽജോ, സീനിയര്‍ സി.പി.ഒമാരായ എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, അഡീഷനൽ എസ്.ഐമാരായ ജോഫി ജോസ്, റെജിമോൻ, സീനിയർ സി.പി.ഒ കെ.കെ. ബൈജു, സി.പി.ഒമാരായ കെ.കെ. അരുൺകുമാർ, എസ്. റിഷാദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.