ചാലക്കുടി: കാടുകുറ്റി ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനെതിരായ എതിർപ്പിന് പിന്നിൽ എം.എൽ.എയുടെ പിന്തുണയുണ്ടെന്ന് കാടുകുറ്റി പഞ്ചായത്ത് ഭരണസമിതി. പ്രവൃത്തി നടന്നുകൊണ്ടിരിക്കെ എസ്റ്റിമേറ്റും പ്ലാനും മാറ്റണമെന്ന് പറയുന്നത് നിർമാണം തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്.
പണി നിർത്തിവെക്കാൻ എം.എൽ.എ നിർവഹണ ഉദ്യോഗസ്ഥർ വഴി കരാറുകാരനോട് ആവശ്യപ്പെട്ടതായും ഭരണസമിതി ആരോപിച്ചു. കാടുകുറ്റി പഞ്ചായത്തിന്റെ വികസനപ്രവർത്തനം സഹപ്രവർത്തകരെ ഉപയോഗിച്ച് എം.എൽ.എ തടസ്സപ്പെടുത്തുകയാണ്. എന്നാൽ, നിലവിെല എസ്റ്റിമേറ്റും പ്ലാനും പ്രകാരം പണി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.
പണി നടന്നുകൊണ്ടിരിക്കെ ചില നിക്ഷിപ്ത താൽപര്യക്കാർ രാഷ്ട്രീയപ്രേരിതമായി കുപ്രചാരണം തുടങ്ങി. കാടുകുറ്റിയുടെ വികസനം തടസ്സപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മൂന്ന് വർഷം ചർച്ചകളിലോ നടപടിക്രമങ്ങളിലോ ഭരണസമിതി തീരുമാനങ്ങളിലോ വിയോജിപ്പ് രേഖപ്പെടുത്താത്ത കോൺഗ്രസ് അംഗങ്ങൾ എം.എൽ.യുടെ പ്രേരണയിൽ പണി തടസ്സപ്പെടുത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സ്ഥിരം സമിതി അംഗങ്ങളായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, വർക്കി തേലക്കാട്ട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.