ചാലക്കുടി: അപകടങ്ങൾക്ക് ഇടയാക്കുംവിധം ദേശീയ പാതയിൽ ചാലക്കുടി പാലത്തിൽ വെള്ളക്കെട്ട്. പാലത്തിന്റെ എറണാകുളം ദിശയിലേക്കുള്ള ട്രാക്കിൽ കിഴക്കുവശത്താണ് വെള്ളക്കെട്ട്. മഴ പെയ്താൽ പകുതിയോളം ഭാഗം വെള്ളക്കെട്ടിലാവും.
മഴയില്ലാത്തപ്പോഴും ഈ വെള്ളം ഒഴുകിപ്പോകാതെ പാലത്തിന് മുകളിൽ കെട്ടി നിൽക്കുകയാണ്. കാലങ്ങളായുള്ള വെള്ളക്കെട്ടാണെങ്കിലും ഇനിയും പരിഹരിക്കാത്തത് ആശങ്കകൾക്കിടയാക്കുന്നു.
ദേശീയപാതയിൽ ചാലക്കുടി സൗത്ത് മേൽപ്പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ അതിവേഗത്തിലാണ് ചാലക്കുടിപ്പാലത്തിന് മുകളിലൂടെ പോകുന്നത്. വെള്ളക്കെട്ടിൽ വാഹനങ്ങളുടെ ചക്രങ്ങൾ തെന്നി പോകാൻ സാധ്യതയേറെയാണ്.
നിയന്ത്രണം തെറ്റിയ വാഹനങ്ങൾക്ക് അപകടം സംഭവിച്ചാൽ അഗാധമായ താഴ്ചയിലേക്കാവും പതിക്കുക. പെട്ടെന്ന് വെള്ളക്കെട്ട് കാണുന്ന വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതും അപകടത്തിന് കാരണമാകുമെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.
വെള്ളം പാലത്തിൽ കെട്ടിക്കിടക്കാൻ ഇടയാക്കാതെ താഴെ പുഴയിലേക്ക് പോകാൻ സംവിധാനം ഒരുക്കാവുന്നതേയുള്ളു. എന്നാൽ ദേശീയ പാത അധികൃതർ ഈ വിഷയത്തിൽ കാലങ്ങളായി അനാസ്ഥയിലാണ്. അപകടം ഒഴിവാക്കാൻ ചാലക്കുടിപ്പാലത്തിന് മുകളിലെ വെള്ളക്കെട്ട് ഇല്ലാതാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.