ചാ​ല​ക്കു​ടി​യി​ൽ വി.​ആ​ർ പു​ര​ത്ത് ബെ​ന്നി ബ​ഹ​നാ​ന് വേ​ണ്ടി ന​ട​ത്തി​യ ചു​വ​രെ​ഴു​ത്ത്

സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും​മു​മ്പേ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ചാ​ല​ക്കു​ടി: യു.​ഡി.​എ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പേ പ്ര​ചാ​ര​ണ​വു​മാ​യി ചാ​ല​ക്കു​ടി​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി. ബെ​ന്നി ബെ​ഹ​നാ​ന് വേ​ണ്ടി പ​ല​യി​ട​ത്തും ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ചു.

നി​ല​വി​ലു​ള്ള മു​ഴു​വ​ൻ എം.​പി​മാ​രെ​യും അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ​ത്ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബെ​ന്നി ബെ​ഹ​നാ​ന്റെ പേ​രി​ൽ ചാ​ല​ക്കു​ടി​യി​ൽ വി.​ആ​ർ. പു​രം, ത​ച്ചു​ട​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ 83, 84, 85 ബൂ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​രെ​ഴു​ത്ത് ആ​രം​ഭി​ച്ച​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.

വാ​ർ​ഡ് കൗ​ൺ​സി​ല​റും യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വു​മാ​യ ഷി​ബു വാ​ല​പ്പ​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​വി. സ​നീ​ഷ് കു​മാ​ർ, തോ​മാ​സ് പു​ല്ല്യാ​ട​ൻ, ജോ​ജു പു​ളി​യാ​നി, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. റി​ൻ​റോ​സ് എ​ന്നി​വ​രാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags:    
News Summary - Congress campaigning to begin before candidate announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.