ചാലക്കുടി: ചാലക്കുടി നഗരസഭയുടെ കലാഭവൻ മണി പാർക്കിലെത്തുന്നവരെ വരവേൽക്കാൻ ഗജവീരന്റെ പ്രതിമയൊരുങ്ങുന്നു. പാർക്കിന്റെ കവാടത്തിന് പിൻവശത്താണ് പത്തടി ഉയരത്തിൽ സിമന്റിൽ ഗജവീരന്റെ രൂപം തയാറാകുന്നത്. നഗരസഭ ചെയർമാൻ എബി ജോർജ് പ്രത്യേക താൽപര്യമെടുത്താണ് രണ്ടര ലക്ഷത്തോളം രൂപ ചെലവിൽ പ്രതിമ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒരു മാസംകൊണ്ട് ഇതിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഫൈബറിൽ ചലിക്കുന്ന ആനകളെ നിർമിച്ച് ശ്രദ്ധേയരായ പോട്ട പനമ്പിള്ളി കോളജിന് സമീപത്തെ ഫോർ ഹി ആർട്ട് ക്രിയേഷൻസാണ് പ്രതിമ നിർമിക്കുന്നത്. രണ്ടുവർഷം മുമ്പ് ദുബൈയിൽ ഇവർ ചലിക്കുന്ന ആനകളെ നിരത്തി തൃശൂർ പൂരം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു.
എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് കലാഭവൻ മണി പാർക്ക് നിർമിച്ചത്. ഇപ്പോഴത്തെ യു.ഡി.എഫ് ഭരണ സമിതി അവിടെ കാര്യമായൊന്നും ചെയ്തില്ലെന്ന ആക്ഷേപമുണ്ട്. യു.ഡി.എഫ് കാലത്ത് പാർക്കിന്റെ കവാടത്തിന് കോൺഗ്രസ് പതാകയുടെ നിറം നൽകിയത് വിവാദത്തിന് കാരണമായിരുന്നു. രണ്ടര വർഷമായിട്ടും പാർക്കിൽ കാര്യമായ ക ളിയുപകരണങ്ങളോ നിർമാണങ്ങളോ നടത്തിയിട്ടില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ ആക്ഷേപങ്ങൾ മറികടക്കുകകൂടി പ്രതിമനിർമാണത്തിന്റെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.