ചാലക്കുടി: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 15കാരിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23) ആണ് പിടിയിലായത്. സൗഹൃദം ദൃഢമാക്കിയ ഇയാൾ മാതാപിതാക്കളില്ലാത്ത അവസരം നോക്കി പെൺകുട്ടിയെ കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ആന്ധ്രയിലേക്ക് കടന്നു.
പെൺകുട്ടി റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് പരാതി നൽകിയതിനെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
ചാലക്കുടി പൊലീസിെൻറ ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ച ഡാനിയൽ പിന്നീട് സമ്മതിക്കുകയായിരുന്നു. നാട്ടിൽനിന്നും ആന്ധ്രയിലെത്തി ഫോണും സിം കാർഡുകളും അവിടെ ഉപേക്ഷിച്ച് തമിഴ് നാട്ടിലേക്ക് തിരിച്ച് വിവിധ സ്ഥലങ്ങളിൽ ഏതാനും ദിവസം താമസിച്ച ശേഷം കർണാടകത്തിലേക്ക് പോകുകയായിരുന്നു. ബംഗളൂരുവിൽ താമസിക്കുേമ്പാഴാണ് പിടിയിലായത്.
ചാലക്കുടി കോടതി റിമാൻഡ് ചെയ്ത് തൃശൂരിലെ ജയിലിലേക്കയച്ചു.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, അഡീഷനൽ എസ്.ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.ടി. ഷീജ എന്നിവരാണ് ഡാനിയേലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.