ചാലക്കുടി: കൊരട്ടിയിൽ വയോധികനെ ആക്രമിച്ച കേസിൽ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുറുമശ്ശേരി ആറ്റുപുറം പന്തത്തറ വീട്ടിൽ വിൻസൻറിനെയാണ് (53) കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്. ബന്ധുവായ കൊരട്ടി സ്വദേശി മാളിയേക്കൽ വീട്ടിൽ ജോസിനെ (74) തലക്കടിച്ച് പരിക്കേൽപിച്ചെന്നാണ് പരാതി.
വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. പ്രതി വിൻസൻറ് സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതിനാൽ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്. ഇതുമായി ബന്ധപ്പെട്ട കലഹമാണ് ആക്രമണത്തിൽ കലാശിച്ചത്. ജോസിെൻറ ഊന്നുവടി പ്രതി തട്ടിപ്പറിച്ച് ആക്രമിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ജോസ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി.ഒ. ജോഷി, സി.കെ. സുരേഷ്, സീനിയർ സി.പി.ഒമാരായ വി.ആർ. രഞ്ജിത്ത്, പി.കെ. സിജു, സി.പി.ഒമാരായ സിജു, പി.ആർ. ഷഫീഖ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.